
ന്യൂഡല്‍ഹി: ഈ മാസം 26ന് പ്രഖ്യാപിച്ചിട്ടുള്ള പൊതുപണിമുടക്കില്‍ മാറ്റമില്ലെന്ന് ട്രെയ്ഡ് യൂണിയനുകള്‍ അറിയിച്ചു. തീരുമാനത്തിൽ മാറ്റമുണ്ടാകില്ലെന്നു പത്ത് കേന്ദ്ര ട്രെയ്ഡ് യൂണിയനുകള്‍ സംയുക്ത യോഗത്തിനു ശേഷം അറിയിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ, തൊഴിലാളി വിരുദ്ധ, ദേശ വിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് പണിമുടക്ക് നടത്തുന്നതെന്ന് ട്രെയ്ഡ് യൂണിയനുകള്‍ പ്രസ്താവനയിൽ പറഞ്ഞു.
ഐഎന്‍ടിയുസി, എഐടിയുസി, സിഐടിയു, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, സേവ, എഐസിസിടിയു, എല്‍പിഎഫ്, യുടിയുസി എന്നിവ സംയുക്തമായാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്.




