
കൗമാരക്കാര്‍ക്കിടയില്‍ വ്യാപിച്ച് വരുന്ന ഒന്നാണ് ടാറ്റൂ കുത്തല്. ശരീരമാസകലവും, അല്ലെങ്കില്‍ കൈയ്യിലും മുഖത്തുമൊക്കെ ടാറ്റൂ പരീക്ഷണങ്ങള്‍ക്ക് ഇക്കൂട്ടര്‍ തയ്യാറാകാറുണ്ട്. ശരീരത്തിന്റെ മിക്ക ഭാഗങ്ങളിലും എന്തിന് സ്വന്തം ലിംഗത്തില്‍ വരെ ടാറ്റൂ ചെയ്തു കഴിഞ്ഞ ആളാണ് ഉറൂഗ്വന്‍ സ്വദേശിയായ വിക്ടര്‍ ഹ്യൂഗോ പെറാല്‍ട്ട റോഡ്രിഗസ്.
നൂറ് കണക്കിന് ടാറ്റൂകളാണ് വിക്ടറിന്റെ ശരീരം മുഴുവന്‍ ഉള്ളത്. ഇതുകൊണ്ടൊന്നും മതിയാകാതെ തലയോട്ടിയിലും ടാറ്റൂ ചെയ്തിരിക്കുകയാണ് അര്‍ജന്റീന സ്വദേശിയായ വിക്ടര്‍. 666 ആണ് തലയിലെ ടിഷ്യൂ നീക്കം ചെയ്ത് തലയോട്ടിയില്‍ കുത്തിയ പുതിയ ടാറ്റൂ. പിശാചിനെ സൂചിപ്പിക്കുന്ന അക്കമാണ് 666. എന്നാല്‍ തലയില്‍ ഈ ടാറ്റൂ ചെയ്യുന്നതില്‍ വിശ്വാസപരമായി ഒന്നുമില്ലെന്ന് മിറര്‍ എന്ന മാധ്യമത്തോട് വിക്ടര്‍ തുറന്നു പറഞ്ഞു. 'ആറ് എന്ന അക്കത്തോട് എനിക്ക് പ്രത്യേകിച്ച് യാതൊന്നുമില്ല. പക്ഷേ, വിശ്വാസികളേയും അവരുടെ പ്രവര്‍ത്തികളേയും ഞാന്‍ വെറുക്കുന്നു.'- വിക്ടര്‍ പറയുന്നു.
ലിംഗത്തില്‍ പിയേഴ്സിങ്ങും ടാറ്റൂവും നടത്തിയിട്ടുണ്ടെന്നാണ് വിക്ടര്‍ പറയുന്നത്. തന്റെ ശരീരത്തില്‍ ബോഡി മോഡിഫിക്കേഷനും വിക്ടര്‍ വരുത്തിയിട്ടുണ്ട്. നാവ് നേരത്തേ തന്നെ പിളര്‍ത്തിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെ ടാറ്റൂ ചിത്രങ്ങള്‍ വിക്ടര്‍ പങ്കുവെക്കാറുണ്ട്.






