
വമ്പന് മലയുടെ ഒരു ഭാഗം അടര്ന്ന് കടലിലേക്ക് പതിക്കുന്ന വിഡിയോയാണ് ഇപ്പോള് സോഷ്യല് മീഡിയയില് വൈറലാകുന്നത്. കടലിന് അഭിമുഖമായി നില്ക്കുന്ന ഭാഗത്താണ് മലയിടിച്ചിലുണ്ടായത്. സ്പെയിനിലെ കാനറി ദ്വീപിലുള്ള ലാ ഗൊമേറ ബീച്ചിലെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. കാനറി ദ്വീപിന്റെ പ്രസിഡന്റ് ഏയ്ഞ്ചല് നിക്ടര് ടോറസ് ആണ് ഈ ദൃശ്യം സോഷ്യല് മീഡിയയില് പങ്കുവച്ചത്.
സമീപത്തുണ്ടായിരുന്ന റിസോര്ട്ടിലുണ്ടായിരുന്നവരാണ് മല ഇടിഞ്ഞുവീഴുന്നതിന്റെ ദൃശ്യം പകര്ത്തിയത്. മുന്പ് തന്നെ മലയില് വിളളലുകളുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ആ ഭാഗത്ത് പ്രവേശന വിലക്കും ഏര്പ്പെടുത്തിയിരുന്നതായി പ്രസിഡന്റ് വ്യക്തമാക്കി. ആളുകള് അപകടത്തില് പെട്ടതായി സൂചനയില്ല. നിരവധി വാഹനങ്ങള് അവിടെയുണ്ടായിരുന്നതായി ദൃക്സാക്ഷികള് വ്യക്തമാക്കി. മല ഇടിഞ്ഞ് വീഴുന്ന സമയത്ത് ആളുകള് ഓടിപ്പോകുന്നത് വിഡിയോയില് കാണാം. സംഭവസ്ഥലത്തേക്ക് രക്ഷാപ്രവര്ത്തകരെത്തിയിട്ടുണ്ട്. മണ്ണ് നീക്കുന്ന നടപടികള് പുരോഗമിക്കുകയാണെന്നാണ് റിപ്പോര്ട്ട്.







Comments