
ലോക്ഡൗണ്‍ പരിമിതികള്ക്കിടയില് സംവിധായകനും പ്രശസ്ത ഛായഗ്രഹകനുമായ ഷാംദത്ത് ഒരുക്കിയ ചെറു ചിത്രം ശ്രദ്ധേയമാവുകയാണ്. വളരെ കുറഞ്ഞ ചിലവില്‍ ചിത്രികരിച്ചിരിക്കുന്ന ചിത്രം സോണി എ7എസ്2, ഐഫോണ്‍ 11 എന്നീ ക്യാമറകളിലാണ്. പ്രശ്നകലുഷിതമായ ദാമ്പത്യം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്ന രണ്ട് പേരുടെ ജീവിതത്തെ ലോക്ഡൗണ്‍ മാറ്റിമറിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ഈസി ഗോ എന്ന ചിത്രമാണ് പ്രേക്ഷക സ്വീകാര്യത നേടിയിരിക്കുന്നത്. ഷെമിന്‍ സെയ്ദാണ് ചിത്രത്തിന് കഥയും തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത്. ലോക്ഡൗണില്‍ തോന്നിയ കോണ്‍ഫിഡന്‍സാണ് ഈസിഗോ യുടെ തിരക്കഥയിലേക്ക് നയിച്ചത് എന്ന് ഷെമിന്‍ പറയുന്നു.
ദിവ്യ പിള്ള, ജിന്‍സ് ഭാസ്കര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന് പശ്ചാത്തല സംഗീതെ നല്‍കിയിരിക്കുന്നത് അജയ് അരസഡയാണ്. എഡിറ്റിംഗ് മനോജ്, സൗണ്ട് ഡ്സൈനര് രംഗനാഥ് രവി, സൗണ്ട് ഇഫക്ട് എഡിറ്റര്‍ വൈശാഖ് ശോഭന്‍, ഡബ്ബിങ് എഞ്ചിനിയര്‍ നവീന്‍ വര്‍ക്കി, സൗമ്ട് മിക്സിങ് ഫസല്‍ എ ബക്കര്‍, ഫോളി ആര്‍ട്ടിസ്റ്റ് മുഹമ്മദ് ഇക്ബാല്‍, ഡിസൈന്‍ രാജ ഗോപാല്‍ ആചാരി, കളറിങ് രമേശ് സി പി, എക്സിക്യൂട്ടൂവ് പ്രൊഡ്യുസര്‍ സജ്ന ഷാംദത്ത് എന്നിവരാണ് ചിത്രത്തിന്റെ അണിയറ രംഗത്തുണ്ടായിരുന്നവര്‍. ഷാംദത്തും മനോജും കൂടി ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.






