
ന്യൂഡല്‍ഹി: നിര്‍ഭയ കൂട്ട ബലാത്സംഗത്തെ ആസ്പദമാക്കി നിര്‍മ്മിച്ച ‘ഡല്‍ഹി ക്രൈം’ എന്ന വെബ് സീരീസിലൂടെ ശ്രദ്ധനേടിയ താരമാണ് ഷെഫാലി ഷാ. അന്താരാഷ്ട്ര എമ്മി പുരസ്ക്കാരം നേടിയ സീരീസില്‍ പോലീസ് ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് ഷെഫാലി എത്തുന്നത്. രാജ്യത്താകെ സ്ത്രീ സുരക്ഷയെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നത് 'നിര്‍ഭയ'യിലൂടെയാണ്. പണ്ടത്തെപ്പോലെ ആ വഴികളിലൂടെ യാത്ര ചെയ്യാന്‍ എനിക്കു സാധിക്കുന്നില്ല. ഇന്ന് ആ വഴികള്‍ എന്നെ ഭയപ്പെടുത്തുന്നു എന്നാണ് താരം വ്യക്തമാക്കുന്നത്.
നിര്‍ഭയ പോലൊരു യഥാര്‍ത്ഥ സംഭവത്തെ അരങ്ങില്‍ അവതരിപ്പിച്ചപ്പോള്‍ സ്ത്രീ സുരക്ഷയെക്കുറിച്ചോര്‍ത്ത് ഭമാണു തോന്നുന്നത്. എയര്‍പോര്‍ട്ടില്‍ നിന്നും ഡല്‍ഹിയിലേയ്ക്കുള്ള യാത്രകളിലെല്ലാം മനസ്സിലേക്കു വരുന്നത് നിര്‍ഭയ സംഭവമാണ്. ഒരുപാടു തവണ താന്‍ ഡല്‍ഹിയില്‍ പോയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ആ വഴികള്‍ തന്നെ ഒരുപാടു ഭയപ്പെടുത്തുകയാണെന്ന് ഷെഫാലി പറയുന്നു.
രണ്ടു പെണ്മക്കളുടെ അമ്മയാണ് ഷെഫാലി. സ്ത്രീകള്‍ ഇത്രയും ചൂഷണം നേരിടുന്നതിനു കാരണം മക്കളെ ശരിയായ രീതിയില്‍ വളര്ത്താത്തതാണെന്നും താരം പറയുന്നു. ആണ്മക്കളെ ശരിയായ രീതിയില്‍ വളര്‍ത്തിയാല്‍ മാത്രമേ പെണ്‍കുട്ടികള്‍ക്കു സുരക്ഷയുണ്ടാവൂ. ഇതാണ് ഞാനും എന്റെ മക്കളോടു പറയുന്നത്. അവര്‍ ആരെയെങ്കിലും വേദനിപ്പിച്ചു എന്നറിഞ്ഞാല്‍ ഞാന്‍ അവരെ കൊല്ലും-ഷെഫാലി പറഞ്ഞു.






