
ചിത്രങ്ങൾ ശേഖരിക്കാൻ സാധിക്കുന്നതിനൊപ്പം ഇനി ഗൂഗിൾ ഫോട്ടോസിൽ മെഷീൻ ലേണിങ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ചിത്രങ്ങളും വീഡിയോകളും എഡിറ്റ് ചെയ്യാനും കഴിയും. ഗൂഗിൾ ഫോട്ടോസ് ഇപ്പോൾ പുതിയ കൊളാഷ് ഡിസൈനുകൾ അവതരിപ്പിച്ചിരിക്കുകയാണ് .
ഇത് റീസന്റ് ഹൈലൈറ്റ്സിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ ഫീച്ചർ പുതിയ അപ്ഡേറ്റിൽ ലഭ്യമാവും. റീസന്റ് ഹൈലൈറ്റ്സ് ഇൻസ്റ്റാഗ്രാമിലെ സ്റ്റോറീസിന് സമാനമായ ഫീച്ചറാണ്. നിങ്ങൾ അടുത്തിടെ എടുത്ത ചിത്രങ്ങളിൽ ഏറ്റവും മികച്ചവ ഗൂഗിൾ തിരഞ്ഞെടുത്ത് റീസന്റ് ഹൈലൈറ്റ്സിൽ കാണിക്കും.
ഒരേ സ്ഥലത്ത് വെച്ച് എടുത്ത ഒന്നിലധികം ചിത്രങ്ങളുണ്ടെങ്കിൽ അത് ഒരു കൊളാഷ് രൂപത്തിൽ കാണിക്കും. ലളിതമായ ഒരു സാധാരണ കൊളാഷ് ഡിസൈൻ മാത്രമാണ് നിലവിൽ ഗൂഗിൾ ഫോട്ടോസിൽ ഉള്ളത്. ഒന്നിലധികം ഡിസൈനുകൾ ഉണ്ടെന്നാണ് സൂചന, എന്നാൽ എത്രയെണ്ണമുണ്ടെന്ന് വ്യക്തമല്ല.






