
തിരുവനന്തപുരം: കെഎസ്എഫ് ഇ യിലെ വിജിലന്‍സ് പരിശോധനാ വിവാദത്തില്‍ ധനമന്ത്രി തോമസ് ഐസകിനെ തള്ളി സിപിഎം. ധനമന്ത്രിയുടെ പ്രതികരണങ്ങള്‍ തെറ്റായ വ്യാഖ്യാനത്തിന് കാരണമായെന്നും പരസ്യപ്രസ്താവനയും പ്രതികരണങ്ങളും ഒഴിവാക്കപ്പെടേണ്ടതായിരുന്നു എന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തുവിട്ട പ്രസ്താവനയില്‍ വിമര്‍ശിക്കുന്നു. കെഎസ്എഫ്ഇ യില്‍ വിജിലന്‍സ് നടത്തുന്ന പരിശോധന സാധാരണ നടപടിക്രമം മാത്രമാണെന്നും ഇക്കാര്യം മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും സംസ്ഥാന സെക്രട്ടേറിയേറ്റ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.
ധനമന്ത്രിയുടെ പരസ്യവിമര്‍ശനം തള്ളി വിജിലന്‍സിനെ പൂര്‍ണ്ണമായും ശരിവെച്ച് മുഖ്യമന്ത്രി പിണറായി വിജയനും വിജിലന്‍സ് ക്ലീന്‍ ചിറ്റ് നല്‍കിയതോടെയാണ് സംസ്ഥാന സെക്രട്ടറിയേറ്റ് ഔദ്യോഗിക വാര്‍ത്താകുറിപ്പ് പുറത്തിറക്കിയത്. വിജിലന്‍സ് പരിശോധനയുമായി ബന്ധപ്പെട്ട പ്രതികരണങ്ങള്‍ തെറ്റായ വ്യാഖ്യാനത്തിനും പ്രചാരണത്തിനും ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. കെഎസ്എഫ് ഇ പോലെ ഏറെ വിശ്വാസ്യതയുള്ള സ്ഥാപനത്തിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഈ പരിശോധനയെ ഉപയോഗിക്കുന്നത് കണ്ട് നടത്തിയ പരസ്യ പതികരണങ്ങളാണ് അവ. എന്നിരുന്നാലും അത്തരം പ്രതികരണങ്ങള്‍ ഒഴിവാക്കപ്പെടേണ്ട കര്യമായിരുന്നു.
കേരളത്തിലെ ഇടതു സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പൊുതസമൂഹത്തില് വലിയ സ്വീകര്യതയുണ്ടാകുന്നത് കൊണ്ടാണ് ആശയക്കുഴപ്പം ഉണ്ടാക്കാന്‍ രാഷ്ട്രീയ എതിരാളികള്‍ ഇത്തരത്തിലുള്ള ശ്രമങ്ങള്‍ നടത്തുന്നത്. ഈ ജനാധിപത്യ സമീപനം സകല സീമകളും ലംഘിക്കുകയാണെന്നും പ്രസ്താവനയില്‍ പറയുന്നു. അവെയ്ലബിള് സെക്രട്ടേറിയേറ്റ് അടിയന്തിരമായി ചേര്‍ന്നാണ് കെഎസ്എഫഇ വിവാദം ചര്‍ച്ചയ്ക്ക് എടുത്തത്. കെഎസ്എഫ് ഇ യില്‍ നടന്ന വിജിലന്‍സ് പരിശോധനാ വിവാദത്തിലും നേതാക്കളുടെ പരസ്യപ്രതികരണത്തിനും സിപിഎം കേന്ദ്രനേതൃത്വത്തിനും കടുത്തു എതിര്‍പ്പുണ്ട്. വിവാദം പറഞ്ഞാവസാനിപ്പിക്കാന് അടിയന്തിര നടപടിവേണമെന്ന് കേന്ദ്ര നേതൃത്വം നിര്‍ദേശവും നല്‍കിയിട്ടുണ്ട്.






