പബ്ജി നിരോധനത്തിനുശേഷം ഇന്ത്യന്‍ നിര്‍മ്മിത ഓണ്‍ലൈന്‍ ഗെയിമായ ഫൗജി എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നവംബറില്‍ ഫൗജി എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും ഗെയിമേഴ്സിനെ നിരാശപ്പെടുത്തിയിരുന്നു. എന്നാല്‍ പുതിയ പ്രഖ്യപനവുമായി എത്തിയിരിക്കുമാണ് ഗെയിം കമ്പനിയായ എന്‍കോര്‍. ഫൗജിയുടെ പ്രീ റെജിസ്ട്രേഷന് ആരംഭിച്ചിരിക്കുന്നതായി കമ്പനി അറിയിച്ചിരിക്കുന്നത്.
എന്നാല്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയില്ല. ആന്‍ഡ്രോയ്ഡ് യൂസേഴ്സിനാണ് ഇപ്പോള്‍ റജിസ്റ്റര്‍ ചെയ്യാന്‍ കഴിയൂ. ഉടനെ ആന്‍ഡ്രോയ്ഡ് ആപ്പ് സ്റ്റേറായ പ്ലേ സ്റ്റോറില്‍ എത്തുമെന്നും പറയുന്നു. എന്നാല്‍ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ ഗെയിം എത്തുമെന്നതില്‍ കമ്പനി വ്യക്തത വരുത്താനുണ്ട്.
പ്രീ റജിസ്റ്റര്‍ ചെയ്യുന്ന ഉപയോക്താവിന് ഗെയിം പ്ലേസ്റ്റോറില്‍ എത്തിയെന്ന അറിയിപ്പ് ലഭിക്കുന്നതായിരിക്കും. സെപ്റ്റംബര്‍ രണ്ടിന് പബ്ജി ഉള്‍പ്പടെ 117 ആപ്പുകള്‍ നിരോധിച്ചിരുന്നു. എന്നാല്‍ ചൈനീസ് കമ്പനിയായ ടെന്‍സെന്റിനെ ഒഴിവാക്കിക്കൊണ്ട് കൊറിയന്‍ കമ്പനി പബ്ജി ഇന്ത്യന്‍ വെര്ഷന് നിര്‍മ്മിച്ചിരുന്നു. ഇതിന് കേന്ദ്ര ഗവണ്മെന്റ് ഇതുവരെ അനുമതി നല്‍കിയിട്ടില്ല.

Comments