ബോളിവുഡ് നടൻ അക്ഷയ് കുമാറിന്റെ നേതൃത്വത്തിൽ മൾട്ടിപ്ലെയർ ആക്ഷൻ ഗെയിം 'ഫിയർലെസ്സ് ആൻഡ് യുണൈറ്റഡ്: ഗാർഡ്സ് (FAU-G)' സെപ്റ്റംബറിലാണ് പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസം ട്രെയ്ലറും പുറത്തുവന്നു. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻകോർ ഗെയിംസ് ആണ് ഫൗജി (ഹിന്ദിയിൽ സൈന്യം, പട്ടാളക്കാരൻ എന്ന അർത്ഥമുള്ളത് യാദൃശ്ചികമല്ല.) ഗെയിം തയ്യാറാക്കുന്നത്. ഫൗജി ഗെയിം അധികം താമസമില്ലാതെ ഗൂഗിൾ പ്ലെ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാം.
പുതിയ റിപ്പോർട്ട് പ്രകാരം ഗെയിമിന്റെ പ്രീ-റെജിസ്ട്രേഷൻ ആരംഭിച്ചു കഴിഞ്ഞു. 'FAU-G: Fearless and United Guards' എന്ന് ഗൂഗിൾ പ്ലേയ് സ്റ്റോറിൽ തിരയുമ്പോൾ പ്രീ-രെജിസ്റ്റർ ചെയ്യാനുള്ള ഓപ്ഷൻ കാണാം. പ്രീ രെജിസ്റ്റർ ചെയ്യുന്നവർക്ക് ആപ്പ് ഗൂഗിൾ സ്റ്റോറിൽ എത്തുന്ന മുറയ്ക്ക് പുഷ് നോട്ടിഫിക്കേഷൻ ലഭിക്കും.
ഗെയിം പ്ലെ സ്റ്റോറിൽ ലഭ്യമാകുമ്പോൾ തന്നെ ചില ഫോണുകളിൽ ഡൗൺലോഡിങ്ങും ഇൻസ്റ്റാളിങ്ങും നടക്കും. നവംബറിൽ ഫൗജി ലോഞ്ച് ചെയ്യും എന്നാണ് എൻകോർ ഗെയിംസ് മുമ്പ് പറഞ്ഞിരുന്നു. എന്നാൽ, ഡിസംബറിലെ ഗെയിം ഡൗൺലോഡ് ചെയ്യാൻ ലഭ്യമാകൂ എന്നാണ് പുതിയ റിപ്പോർട്ട്.
ഗെയിം വഴി ലഭിക്കുന്ന വരുമാനത്തിന്റെ 20 ശതമാനം ഇന്ത്യൻ സൈന്യത്തിലെ ധീരജവാന്മാർക്കായി പ്രവർത്തിക്കുന്ന 'ഭാരത് കെ വീർ ട്രസ്റ്റ്' എന്ന സംഘടനയ്ക്ക് നൽകും. പ്രധാനമന്ത്രിയുടെ ആത്മനിർഭർ സംരംഭത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഫൗജി ഗെയിം തയ്യാറാക്കുന്നത്.

Comments