ലോകത്തിലെ ആദ്യ ഫ്ളോട്ടിങ് ആപ്പിള്‍ സ്റ്റോര്‍ സിംഗപ്പൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു
ലോകത്തിലെ ആദ്യ ഫ്ളോട്ടിങ് ആപ്പിള്‍ സ്റ്റോര്‍ സിംഗപ്പൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു
Authored by Web Desk | Last updated: 02 Dec 2020, 3:46 PM | 1 min read
ആപ്പിളിന്റെ ആദ്യ ഫ്ളോട്ടിങ് സ്റ്റോര്‍ തുറന്നിരിക്കകയാണ് സിങ്കപൂരില്‍. ആപ്പിളിന്റെ സ്വപ്ന പദ്ധതിയായിരുന്നു ഇത്. ഈ പുതിയ സ്റ്റോര്‍ ഉപഭോക്താക്കളെ മാത്രമല്ല സഞ്ചാരികളെയും അത്ഭുതപ്പെടുത്തുന്നതാണ്. പ്രത്യേക രീതിയീലാണ് ഫ്ളോട്ടിങ് സ്റ്റോറിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്.
റോമിലെ പന്തീയോന്‍ എന്ന ടെംപിളില്‍ നിന്ന് പ്രചോദനമായ ഒക്കുലസ് പുതിയ സ്റ്റോറിന്റെ നിര്‍മ്മാണത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. കുത്തനെയുള്ള ബാറുകളില്‍ 114 ഗ്ലാസുകള്‍ ചേര്‍ത്തുവച്ചാണ് സ്റ്റോര്‍ നിര്‍മ്മിച്ചിരിക്കുന്നത്. പകല്‍സമയത്തെ സൂര്യ കിരണങ്ങളെ പ്രതിരോധിക്കുന്നതിനും രാത്രിസമയം ലൈറ്റിങ് ഇഫക്ട് നല്കുന്നതിനുമായി ഗ്ലാസിന്റെ ഇന്റീരിയറില്‍ ബിഫലുകള് നല്കിയിരിക്കുന്നു.
23 ഭാഷകളില്‍ സംസാരിക്കുന്ന 150 ഓളം ജീവനക്കാരാണ് ആപ്പിള്‍ ഫ്ളോട്ടിങ് സ്റ്റോറില്‍ സന്ദര്‍ശകരെ സ്വാഗതം ചെയ്യുവനായി തയ്യാറായിരിക്കുന്നതെന്ന് ആപ്പിള്‍ പറയുന്നു. സിങ്കപൂരില്‍ ആപ്പിളിന്റെ മൂന്നാമത്തെ റിട്ടെയില്‍ പ്രോജക്ട് ആണിത്. ഉപഭോക്താക്കളുടെ ആശയങ്ങളും അഭിനിവേശങ്ങളും പകര്‍ത്താനായി ഞങ്ങള്‍ നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്ന സ്ഥലമാണിതെന്ന് ആപ്പിള്‍ ഫ്ളോട്ടിങ് സ്റ്റോറിനെകുറിച്ച് പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിനാല്‍ മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്ക് മാത്രമേ സ്റ്റോറിലേക്ക് പ്രവേശനം ലഭിക്കുകയുള്ളു.