
ഇന്ത്യന്‍ നിര്‍മ്മിത ഗെയിമായ ഫൗജിക്ക് മികച്ച സ്വീകരണം ആണ് ലഭിക്കുന്നതെന്ന് റിപ്പോര്‍ട്ട്. നവംബര്‍ 30 മുതലാണ് ദെയിമിന്റെ രജിസ്ട്രേഷന് ആരംഭിച്ചത്. ഇന്ത്യയിലെ പ്ലേസ്റ്റോറില്‍ നിന്ന് 24 മണിക്കൂറിനുള്ളല്‍ ഏറ്റവും കൂടുതല്‍ പേര് ഡൗണ്‍ലോഡ് ചെയ്ത ആപ്ലിക്കോഷനായി ഫൗജി മാറി.
പത്ത് ലക്ഷത്തിലധികം പേരാണ് ഫൗജിയില്‍ രജിസ്റ്റര്‍ ചെയ്തെന്ന് ഗെയിം ഡെവലപ്പറായ എന്‍കോര്‍ ഗെയിംസ് ട്വിറ്ററിലൂടെ അറിയിച്ചത്. എണ്ണം വരും ദിവസങ്ങളില്‍ വര്‍ധിക്കുമെന്നും കമ്പനി പറയുന്നു.
പബ്ജി ഉള്‍പ്പടെ 117 ആപ്പുകള്‍ നിരോധിച്ചതോടെയായിരുന്നു ഫൗജിയുടെ പ്രഖ്യപനം ഉണ്ടായത്. ഒക്ടോബറില്‍ ഗെയിം എത്തുമെന്നായിരുന്നു അറിയിച്ചതെങ്കിലും ഇന്ത്യന്‍ പ്ലേസ്റ്റേറില്‍ എത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇപ്പോഴും ഗെയിം പുറത്തിറക്കിയിട്ടില്ല പകരം പ്രീ രജിസ്ട്രേഷന് മാത്രമാണ് ആരംഭിച്ചിരിക്കുന്നത്. കൃത്യമായി ഗെയിം പുറത്തിറക്കുന്ന തിയതി കമ്പനി അറിയിച്ചിട്ടില്ല.
എന്നാല്‍ ഗെയിം പ്ലേസ്റ്റോറില്‍ എത്തിയാലും പബ്ജിയുമായി ഒരു മത്സരത്തിനില്ലയെന്ന് കമ്പനി അറിയിച്ചു. പബ്ജിയിലുള്ള പോലുള്ള ബാറ്റില്‍ റോയല്‍ അല്ല പകരം ഇന്ത്യന്‍ സായുധ സേനയുടെ സുപ്രധാന പോരാട്ടങ്ങള്‍ ഉള്‍പ്പെടുന്ന സ്റ്റോറിമോഡിലാണ് ഗെയിം എത്തുക. തുടര്‍ന്നുള്ള അപ്ഡേഷനുകളില്‍ ബാറ്റില്‍ റോയല്‍ മോഡ് എത്തിക്കാനും സാധ്യതയുണ്ട്.
അതേസമയം കൊറിയന്‍ കമ്പനിയായ പബ്ജി കോര്പ്പറേഷന് ചൈനീസ് കമ്പനിയായ ടെന്‍സെന്റിനെ ഒഴിവാക്കിക്കൊണ്ട് പബ്ജി ഇന്ത്യന്‍ വെര്ഷന് കൊണ്ടുവരുന്നു എന്ന റിപ്പോര്‍ട്ടുകളും ഉണ്ട്.






