
ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം എൽഡിഎഫ് വിടാനൊരുങ്ങി കേരള കോൺഗ്രസ് ബി.
സീറ്റ് വിഭജനത്തിലും തഴഞ്ഞത് അതൃപ്തിയായി പത്ത് ജില്ലാ കമ്മിറ്റികൾ പാർട്ടിചെയർമാൻ ആർ ബാലകൃഷ്ണപിള്ളയെ പ്രതിഷേധം അറിയിച്ചു.
കൂടാതെ, വൈസ് ചെയർമാൻ കെ ബി ഗണേഷ്കുമാർ എംഎൽഎയുടെ വീട്ടിലെ പൊലീസ് പരിശോധനയടക്കം നടന്നതിലും പ്രതിഷേധം ഉണ്ട്.
ഇനിയും മുന്നണിയിൽ തുടരേണ്ടെന്നാണ് ഭൂരിഭാഗം ജില്ലാ കമ്മിറ്റികളുടെയും തീരുമാനം. ആർ ബാലകൃഷ്ണപിള്ള മുന്നോക്ക കോർപ്പറേഷൻ ചെയർമാൻ സ്ഥാനം ഉടൻ രാജിവയ്ക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.






