
അമേരിക്കൻ ടെക് ഭീമനായ ആപ്പിളിനെ രൂക്ഷമായി വിമര്‍ശിച്ച് തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ അകിനേനി നാഗാര്‍ജുന. ആപ്പിളിന്റെ ഇന്ത്യയിലെ സ്റ്റോറിനെതിരെയാണ് നടന് രംഗത്തെത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസമാണ് മൈക്രോബ്ലോഗ്ഗിങ് സൈറ്റ് ആയ ട്വിറ്ററിൽ ആപ്പിളിനെതിരായി അക്കിനേനി നാഗാർജുന ട്വീറ്റ് ചെയ്തത്.
‘ബി കെയര്‍ഫുള്‍, ആപ്പിള്‍ സ്റ്റോര്‍ ഇന്ത്യയില്‍ നിന്നും ആപ്പിള്‍ പ്രൊഡക്ടുകള്‍ വാങ്ങുമ്പോള്‍ നിങ്ങള്‍ അതീവ ശ്രദ്ധ പുലര്‍ത്തണം. അവരുടെ സേവനവും നയങ്ങളും ഏകപക്ഷീയവും മോശവുമാണ്,’ നാഗാര്‍ജുനയുടെ പോസ്റ്റില്‍ പറയുന്നു. ആപ്പിൾ കമ്പനിയെയും ആപ്പിൾ സപ്പോർട്ടിനെയും ടാഗ് ചെയ്താണ് നാഗാർജുന ട്വീറ്റ് ചെയ്തിരിക്കുന്നത്. നാഗാർജുന വാങ്ങിയ ആപ്പിൾ ഉൽപ്പന്നമെന്താണെന്നും അതിലെ അപാകത എന്താണെന്നും ഇതുവരെ വ്യക്തമായിട്ടില്ല.
മുമ്പ് ആപ്പിളിന്റെ പുതിയ ഐ ഫോണിനെതിരെ നിരവധി പരാതികളുയര്‍ന്നിരുന്നു. ഫോണിനൊപ്പം ചാര്‍ജര്‍ നല്‍കാതെയായിരുന്നു പുതിയ ഐ ഫോൺ കമ്പനി വിപണിയിൽ എത്തിച്ചത്. പ്രകൃതി ഊര്‍ജസംരക്ഷണം മുന്‍നിര്‍ത്തിയാണ് ഈ നടപടിയെന്നായിരുന്നു ആപ്പിള്‍ വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസമാണ് ആപ്പിളിന്റെ ആദ്യ ഓവർ-ഈയർ ഹെഡ്ഫോൺ എയർപോഡ്സ് മാക്സ് വില്പനക്കെത്തിയത്.






