
ദുബൈ: ബഹ്റൈൻ 49ാമത് ദേശീയദിനാഘോഷത്തിന് മുന്നോടിയായി യു.എ.ഇയിലെ വിമാനക്കമ്പനിയായ എമിറേറ്റ്സ്
യാത്രക്കാരുടെ താല്പര്യം പരിഗണിച്ച് പ്രത്യേക സർവീസ് നടത്തും.
നാളെയാണ് സർവീസ് നടത്തുക. വൈകുന്നേരം 4.05ന് ദുബൈയിൽനിന്ന് പുറപ്പെടുന്ന വിമാനം 4.35ന് ബഹ്റൈനിൽ എത്തും. തിരിച്ച് വൈകുന്നേരം 5.45ന് ബഹ്റൈനിൽനിന്ന് പുറപ്പെട്ട് രാത്രി എട്ടിന് ദുബൈയിലെത്തുന്ന രീതിയിലാണ് സർവീസ്.
മാത്രമല്ല, ബഹ്റൈനിൽനിന്നും മറ്റ് ജി.സി.സി രാജ്യങ്ങളിൽനിന്നുമുള്ള യാത്രക്കാർക്ക് ദുബൈയിലെത്തുമ്പോൾ സൗജന്യ കോവിഡ് -19 പി.സി.ആർ ടെസ്റ്റ് നടത്താനും സൗകര്യമുണ്ടാകുമെന്നു അറിയിച്ചിട്ടുണ്ട്.






