
പ്രഗ്നന്‍സി ഫോട്ടോഷൂട്ടുകളുടെ കാലമാണിത്. മറ്റേണിറ്റി ഫോട്ടോസും വീഡിയോസും തരംഗമാകുകയാണ്. അമ്മയാകുന്നതിന് കൃത്യം 24 മണിക്കൂറുകള്‍ക്കു മുന്‍പ് കിടിലന്‍ നൃത്തവുമായി എത്തിയിരിക്കുകയാണ് അഭിനേത്രി പാര്‍വ്വതി കൃഷ്ണ. നിറവയറുമായി വളരെ ആസ്വദിച്ച് നൃത്തംവെയ്ക്കുകയാണ് താരം. ഈ മാസം ഏഴിനാണ് പാര്‍വ്വതിക്കും സംഗീത സംവിധായകന് ബാലഗോപാലിനും ആണ്‍കുഞ്ഞ് പിറന്നത്.
പ്രസവത്തലേന്ന് നൃത്തം ചെയ്യുന്ന വീഡിയോ കുഞ്ഞ് ജനിച്ച് ഏതാനും ദിവസങ്ങള്‍ക്കു ശേഷം പാര്‍വ്വതി തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. വീഡിയോക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കാണുന്നവര്‍ക്ക് ആശങ്കയുണ്ടാവും. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് പാര്‍വ്വതി നൃത്തം ചെയ്യുന്നത്.
ഒന്‍പതാം മാസത്തിലും പാര്‍വ്വതി നൃത്തച്ചുവടുകളുമായി രംഗത്തുവന്നിരുന്നു. എന്നാല്‍ അന്ന് ഇതിനെതിരെ വിമര്ശനങ്ങുമായി നിരവധി ആളുകള്‍ രംഗത്തെത്തി. എന്നാല്‍ ഇത് വ്യായാമത്തിന്റെ ഭാഗമാണെന്നും ഡോക്ടറുടെ അനുവാദത്തോടെയാണ് താന്‍ നൃത്തം ചെയ്യുന്നതെന്നും പാര്‍വ്വതി പറയുന്നു.






