
തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം തങ്ങളുടെ മക്കള്‍ തന്നെയാണെന്നാണ് ബ്രിട്ടീഷ് ദമ്പതികളായ കോട്നിയും ക്ലിസ് റോജേഴ്സും പറയുന്നത്. ഇവര്‍ ഇങ്ങനെ പറയുന്നതിന് ഒരു കാരണവുമുണ്ട്, പത്ത് വര്‍ഷം കൊണ്ട് പത്ത് മക്കളാണ് ഇവര്‍ക്കുണ്ടായത്. ആറു ആണ്‍കുട്ടികളും നാലു പെണ്‍കുട്ടികളുമാണ് നേരത്തേ ഉണ്ടായിരുന്നത്. നവംബര്‍ 19ന് 11-ാമത്തെ കുഞ്ഞും പിറന്നു.
2008ലാണ് കോട്നിയും ക്ലിസും വിവാഹിതരാകുന്നത്. 2010-ല്‍ ഇവര്‍ക്ക് ആദ്യത്തെ കുഞ്ഞ് ജനിച്ചു. തുടര്‍ന്നുള്ള പത്ത് വര്‍ഷത്തില്‍ കോട്ട്നിക്കു പത്ത് കുഞ്ഞുങ്ങള്‍ ജനിച്ചു. കഴിഞ്ഞ മാസത്തില്‍ പതിനൊന്നാമത്തെ കുഞ്ഞും എത്തി. കുട്ടികളേക്കാള്‍ വലിയ സന്തോഷം മറ്റെന്തുണ്ടെന്നാണ് മക്കളെ ചേര്‍ത്തു പിടിച്ച് ഇവര്‍ ചോദിക്കുന്നത്. ഈ പത്ത് വര്‍ഷത്തില്‍ ഒമ്പതു മാസം മാത്രമേ ഗര്‍ഭിണിയല്ലാത്ത സമയമുണ്ടായിരുന്നുള്ളൂവെന്നാണ് കോട്നി പറയുന്നത്. മാത്രമല്ല, ഇനിയും ഒരു കുഞ്ഞു കൂടി വേണമെന്നാണ് ഈ ദമ്പതികളുടെ ആഗ്രഹം.






