ബ്രസീലില്‍ നിന്നുള്ള കൗതുക കാഴ്ചയാണിത്. ഒരേ സമയം വിരിഞ്ഞിറങ്ങിയ ആയിരക്കണക്കിന് ആമക്കുഞ്ഞുങ്ങള്‍. ആമസോണ്‍ നദിയുടെ കൈവഴിയായ പ്യൂറസ് നദിക്കരയിലെ സംരക്ഷിത മേഖലയില്‍ നിന്നുള്ളതാണ് ഈ അപൂര്‍വ്വ ദൃശ്യങ്ങള്‍.
92,000 കുഞ്ഞുങ്ങളാണ് മണല്‍പ്പരപ്പിലൂടെ ഇഴഞ്ഞെത്തുന്നത്. 71,000 ആമക്കുഞ്ഞുങ്ങള്‍ ഒരേ ദിവസവും 21,000 ആമക്കുഞ്ഞുങ്ങള്‍ തൊട്ടടുത്ത ദിവസങ്ങളിലായും വിരിഞ്ഞിറങ്ങി. ബയോളജിക്കല്‍ റിസര്‍വിലാണ് ഇത്രയധികം ആമക്കുഞ്ഞുങ്ങളെ വിരിയിച്ചത്. വംസനാശ ഭീഷണി നേരിടുന്ന ജീവികളെ കൂട്ടത്തോടെ വിരിയിച്ച് അവയ്ക്കുവേണ്ട സംരക്ഷണമൊരുക്കുന്ന ഡബ്ലൂ.സി.എസ്. ബ്രസീല്‍ എന്ന ഗവണ്മെന്റ് ഇതര സംഘടനയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
ആറൗ ആമകള്‍ എന്നറിയപ്പെടുന്ന ഇവ ലാറ്റിന്‍ അമേരിക്കയിലെ ഏറ്റവും വലിയ ശുദ്ധജല ആമകളാണ്. അനധികൃത മാംസക്കടത്തും മുട്ടക്കടത്തുമാണ് ആമകളുടെ വംശനാശത്തിലേക്കു നയിച്ചത്. ഇതിനെ മറികടക്കുക എന്ന ദൗത്യവുമായി മുന്നോട്ടുപോവുകയാണ് ബ്രസീലിലെ സംഘടനകള്‍. ഇപ്പോള്‍ നിറയുന്നത് ആമക്കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങുന്ന ദൃശ്യങ്ങളാണ്.

Comments