ഇടുക്കി: വാഗമണിലെ റിസോര്‍ട്ടില്‍ പോലീസ് റെയ്ഡ്; മയക്കുമരുന്നിടപാടുമായി ബന്ധപ്പെട്ട് 60 പേര് പിടിയില്‍. ഹെറോയിന്‍, കഞ്ചാവ്, എല്‍.എസ്.ഡി. ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകള്‍ കണ്ടെടുത്തു. വാഗമണ്‍ വട്ടപ്പതലിലെ ക്ലിഫ്-ഇന്‍ എന്ന സ്വകാര്യ റിസോട്ടിലാണു റെയ്ഡ് നടന്നത്. പിടിയിലായവരില്‍ 25 പേര് സ്ത്രീകളാണ്.
മലയാളസിനിമയിലെ ഒരു സംവിധായകനും സംഘത്തില്‍ ഉണ്ടെന്നു സൂചനയുണ്ട്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണു പോലീസ് നര്‍ക്കോര്‍ട്ടിക്സ് വിഭാഗം റെയ്ഡിനെത്തിയത്. വിവിധ സ്റ്റേഷനുകളിലെ പോലീസിനെ ഏകോപിപ്പിച്ചു രാത്രി എട്ടരയോടെയാണു റെയ്ഡിനെത്തിയത്.
റിസോര്‍ട്ടുമായി ബന്ധപ്പെട്ട് ലഹരിയിടപാടു നടക്കുന്നതായി പോലീസിന് അറിവു കിട്ടിയിരുന്നു. ആഴ്ചകള്‍ നീണ്ട ആസൂത്രണത്തിനൊടുവിലാണ് ഇന്നലെ രാത്രി പോലീസ് റെയ്ഡ് നടത്തിയത്. മറ്റ് ജില്ലകളില്‍ നിന്നും ഡി.ജെ.പാര്‍ട്ടിക്കായും, മയക്ക് മരുന്ന് ഉപയോഗിക്കുന്നതിനും നിരവധി പേര് വാഗമണ്ണില്‍ എത്തുന്നതായാണ് സൂചന.

Comments