
റിയാസ് ഖാന്-അനീഷ് ജെ. കരിനാട് ടീമിന്റെ പുതിയ ത്രില്ലര്‍ സിനിമയായ സസ്പെന്‍സ് കില്ലര്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മോഹന്‍ലാല്‍ പുറത്തിറക്കി. റിയാസ് ഖാനൊപ്പം പോസ്റ്റര്‍ പ്രകാശനം നടത്തിയ മോഹന്‍ലാല്‍ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജിലും പ്രസിദ്ധീകരിച്ചു. ജെ.പി.എസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ജോസുകുട്ടി പാലായും ആന്റണി കുമ്പളയും ചേര്‍ന്നാണ് സസ്പെന്‍സ് കില്ലര്‍ നിര്‍മ്മിക്കുന്നത്. അനീഷ് ജെ. കരിനാട് സംവിധാനം ചെയ്ത രണ്ട് സിനിമകളില്‍ നിന്നും വ്യത്യസ്തമായ ജോണറിലുള്ളതാണ് മൂന്നാമത്തെ ചിത്രമായ സസ്പെന്‍സ് കില്ലര്‍.
റിയാസ് ഖാന് സൂപ്പര്‍ ആക്ഷന്‍ ഹീറോ ആയി അഭിനയിക്കുന്ന സസ്പെന്‍സ് കില്ലറിന്റെ രചനയും സംവിധാനവും അനീഷ് ജെ കരിനാട് നിര്‍വഹിച്ചു. റിയാസ് ഖാന്റെ രണ്ട് ഫൈറ്റും ഡാന്‍സും ത്രസിപ്പിയ്ക്കുന്ന കഥയുമാണ് ചിത്രത്തിന്റെ ഹൈലൈറ്റ് . മാഫിയ ശശിയാണ് ഈ മാസ് എന്റര്‍ടെയ്നറിലെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയത്. ഉത്പല്‍ വി നായനാര്‍ ഛായാഗ്രഹണം നടത്തി.
ഹാഷിം എഡിറ്റിംഗ് നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ഷാനോ ജോര്‍ജ്ജ് ഫ്രാന്‍സിസിന്റേതാണ്. സിനിമയുടെ ഗാനരചയിതാവ് അനീഷ് ജെ. കരിനാടാണ്. റിയാസ് ഖാനുപുറമെ ഗണേഷ് കുമാര്‍, ചാലി പാല, കൊച്ചു പ്രേമന്, പൂജപ്പുര രാധാകൃഷ്ണന്, കനകലത, ജോസുകുട്ടി പാല, ആന്‍ണി, ഫെസ്സി, റിയ, ചിത്ര, വിദ്യ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. ഈ മാസ് എന്റര്‍ടെയ്നറിലൂടെ റിയാസ് ഖാന് സൂപ്പര്‍ ഹീറോ പരിവേഷത്തിലെത്തുമെന്ന് സംവിധായകന് അനീഷ് ജെ കരിനാട് പറഞ്ഞു.






