
ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍ ഇഷ്ടപ്പെടുകയും ധരിക്കുകയും ചെയ്യുന്നവരാണോ നിങ്ങള്‍. എങ്കില്‍ ഈ പുതിയ ഫാഷന്‍ പരീക്ഷിക്കാവുന്നതാണ്. ഇറ്റാലിയന്‍ ലക്ഷ്വറി ഫാഷന്‍ വസ്ത്ര ബ്രാന്‍ഡായ ഗുചിയാണ് പുതിയ ഫാഷന്‍ വസ്ത്രവുമായി എത്തിയിരിക്കുന്നത്. ഗുചിയുടെ പുതിയ ' കറ പുരണ്ട ' ഡെനിം ജീന്‍സും ഓവറോളുമാണ് ഫാഷന്‍ ലോകത്തെ ചര്‍ച്ച.
പുല്ലില്‍ നിന്നൊക്കെ ഡ്രസിലേക്ക് പറ്റി പിടിയ്ക്കുന്ന പച്ച കറയാണ് ഈ ഡ്രസിലും അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഇത് ശരിയ്ക്കുള്ള കറയല്ല. ഈ ലുക്ക് കൃത്രിമമായി രൂപപ്പെടുത്തിയതാണ്. കാല് മുട്ട് വരുന്ന ഭാഗത്ത് തന്നെയാണ് കറ പിടിച്ച ലുക്ക് ഉള്ളത്. സ്റ്റാര്‍ട്ടിംഗ് 1,400 ഡോളറാണ് ഈ ഡെനിമിന്റെ വില. അതായത് ഏകദേശം 1,02,958 രൂപ. ' ഫാള്‍ വിന്റര്‍ 2020 മെന്‍സ് കളക്ഷന്റെ ' ഭാഗമായാണ് ഗുചി പുതിയ കളക്ഷന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഫാഷന്‍ ലോകത്ത് ചര്‍ച്ചയായിരിക്കുകയാണ് ഈ പുതിയ ലുക്ക്.






