
ഏറ്റവും പുതിയ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 888 പ്രൊസസറിന്റെ പിന്തുണയില്‍ ആദ്യ സ്മാര്‍ട്ഫോണ്‍ 2021 തുടക്കത്തില്‍ തന്നെ പുറത്തിറക്കാനൊരുങ്ങുകയാണ് റിയല്‍മി. ഈ പുതിയ ഫോണിന് റിയല്‍മി റേസ് എന്നായിരിക്കും പേര് എന്നാണ് റിപ്പോർട്ട്. ഫോണിന്റെ ഒരു കോഡ് നാമം മാത്രമാണ് കമ്പനിയുടെ വൈസ് പ്രസിഡന്റ് ഷു കി പുറത്തുവിട്ടിട്ടുള്ളത്. എന്നാൽ, ഈ ഫോണ്‍ പുതിയ പരമ്പരയുടെ തുടക്കമായിരിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.
ഫോണ്‍ പുറത്തിറക്കുന്ന തീയ്യതി ഇതുവരെ പുറത്തുവിട്ടിട്ടില്ല. എങ്കിലും ചൈനയിലെ സ്പ്രിങ് ഫെസ്റ്റിവലിന് മുമ്പായി ഫെബ്രുവരിയില്‍ തന്നെ ഫോണ്‍ അവതരിപ്പിച്ചേക്കും. ചില റിപ്പോർട്ടുകൾ അനുസരിച്ചു ആര്‍എംഎക്സ്2022 എന്ന പേരിലുള്ള റിയല്‍മിയുടെ പുതിയ ഫോണ്‍ എയ്സ് (Ace) എന്ന പേരിലായിരിക്കും പുറത്തിറങ്ങുക.
ഇത് ചൈനയില്‍ മാത്രമാണോ അതോ ആഗോള വിപണിയിലേക്കും എത്തുമോ എന്നും വ്യക്തതയില്ല. പുറത്തു വന്ന ചിത്രങ്ങള്‍ പ്രകാരം റിയല്‍മി 7 പ്രോ എസ്ഇ ഫോണിന് സമാനമായ ഫോണ്‍ ആയിരിക്കും ഇത്. 12 ജിബി വരെ റാമും 256 ജിബി സ്റ്റോറേജും ഫോണിലുണ്ടാവുമെന്നാണ് റിപ്പോർട്ട്.






