
തിരുവന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കാലാവധി അവസാനിച്ച വാഹനരേഖകള്‍ പുതുക്കാനുള്ള സമയം 2021 മാര്‍ച്ച് 31 വരെ നീട്ടി. രജിസ്ട്രേഷന്, ഡ്രൈവിങ് ലൈസന്‍സ്, ഫിറ്റ്നസ്, പെര്‍മിറ്റ് തുടങ്ങി വാഹനങ്ങളുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പുതുക്കാന്‍ അടുത്ത വര്‍ഷം മാര്‍ച്ച 31 വരെ സമയം നീട്ടിയതായി ഉത്തരവിറക്കി ഗതാഗത വകുപ്പ്.
1989 ലെ മോട്ടര്‍വാഹന ചട്ടത്തില്‍ പറയുന്ന എല്ലാ രേഖകള്‍ക്കും ഇത് ബാധകമാണ്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഫെബ്രുവരി മുതല്‍ കലാവധി അവസാനിക്കുന്ന വാഹനങ്ങളുടെ രേഖകള്‍ പുതുക്കുന്നതിന് സെപ്റ്റംബര്‍ 30 വരെ സമയം അനുവദിച്ചിരുന്നു. മാര്‍ച്ച് 30നാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.
എന്നാല്‍ വൈറസ് വ്യാപനം രൂക്ഷമായതോടൊയാണ് വാഹനമേഖലയിലെ പ്രതിസന്ധി പരിഗണിച്ച് രേഖകള്‍ പുതുക്കാന്‍ ഡിസംബര്‍ 30 വരെ നീട്ടിനല്‍കിയിരുന്നു. ഈ തീയതി വീണ്ടും നീട്ടി നല്‍കുകയായിരുന്നു.






