
ഉപയോക്താക്കളില്‍നിന്ന് പണം ഈടാക്കാനൊരുങ്ങുകയാണ് മെസേജിങ് സേവനമായ ടെലിഗ്രാം . 2021 മുതല്‍ കമ്പനിയുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വരുമാനനം ആവിശ്യമാണെന്ന് ടെലിഗ്രാം മേധാവി. പാവല്‍ ദുരോവ് പറഞ്ഞതായി റിപ്പോർട്ട്.
താമസിയാതെ 50 കോടി സജീവ ഉപയോക്താക്കൾ ടെലിഗ്രാമിന് ലഭിക്കുമെന്നാണ് സൂചന. അതുകൊണ്ടു തന്നെ ഉപയോക്താക്കൾക്ക് സേവനം തുടര്‍ന്നും ലഭ്യമാക്കാന്‍ കമ്പനി ഫണ്ട് സ്വരൂപിക്കാനുള്ള ഒരുക്കത്തിലാണ്. നിലവില്‍ ടെലിഗ്രാമിന്റെ ചെലവുകള്‍ വഹിക്കുന്നത് സ്വന്തം അക്കൗണ്ടില്‍നിന്നു പണമെടുത്താണെന്നാണ് ദുരോവ് തന്റെ ടെലിഗ്രാം ചാനലില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഉപയോക്താക്കളുടെ എണ്ണം വര്ധിക്കുതനുസരിച്ചുള്ള ഫണ്ട് ആവശ്യമായിവരുമെന്ന് അദ്ദേഹം പറയുന്നു.
നിലവില്‍ ഉപയോക്താക്കൾക്ക് ലഭിക്കുന്ന ഫീച്ചറുകൾ എല്ലാം തുടര്‍ന്നും സൗജന്യമായി ലഭിക്കും. എന്നാല്‍ ടെലിഗ്രാമില്‍ വാണിജ്യ ഉപയോക്താക്കള്‍ക്കും മറ്റുമായി ചില ഫീച്ചറുകള്‍ ഉള്‍പ്പെടുത്തും. ഇതിൽ ചില ഫീച്ചറുകളില്‍ പ്രീമിയം ഉപയോക്താക്കള്‍ പണം നൽകണം. വണ്‍ ടു വണ്‍ മെസേജിങില്‍ പരസ്യം ഉണ്ടാവില്ലെന്നും ചാറ്റിനിടയില്‍ പരസ്യം കാണിക്കുന്നത് നല്ല ആശയമല്ലെന്ന് ദുരോവ് കൂട്ടിച്ചേർത്തു. വരുമാനത്തിന് വേണ്ടി വാട്സാപ്പിന്റെ നിര്‍മാതാക്കളെ പോലെ ടെലിഗ്രാമിനെ വില്ക്കാന് പദ്ധതിയില്ലെന്നും അദ്ദേഹം പറഞ്ഞു.






