
2020-അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ്. 2021-നെ പ്രതീക്ഷിയോടെ വരവേല്‍ക്കാന്‍ കാത്തിരിക്കുകയാണ് ഏവരും. 2020 കൊറോണയും ലോക്ക്ഡൗണുമായാണ് ആളുകള്‍ കടന്നു പോയത്. 2020 അവസാനിക്കുമ്പോള്‍ ഗൂഗിളില്‍ ആളുകള്‍ ഏറ്റവും തിരഞ്ഞ ഒരു കാര്യത്തെ കുറിച്ചുള്ള വാര്‍ത്തയാണ് ശ്രദ്ധേയമാകുന്നത്. ഗൂഗിളില്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് പനീര്‍ എങ്ങനെ വീട്ടില്‍ തയ്യാറാക്കാം എന്നായിരുന്നു.
വെജിറ്റേറിയന്‍ ഭക്ഷണപ്രിയരുടെ ഇഷ്ടവിഭവമാണ് പനീര്‍. കുറച്ച് മിനക്കെട്ടാല്‍ പാല് കൊണ്ട് വീട്ടില്‍ തന്നെ വേഗത്തില്‍ പനീര്‍ തയ്യാറാക്കാം. കൊറോണയും ലോക്ക്ഡൗണും എത്തിയപ്പോള്‍ പനീര്‍ പ്രിയര്‍ സ്വയം ഉണ്ടാക്കി കഴിയ്ക്കാന്‍ മുന്നിട്ടിറങ്ങുകയായിരുന്നു. പുറത്ത് നിന്ന് വാങ്ങിയാണ് അതുവരെ മിക്ക ആളുകളും പനീര്‍ വിഭവങ്ങള്‍ വീട്ടില്‍ ഉണ്ടാക്കിയിരുന്നത്.
പ്രോട്ടീന്റെ കലവറയായ പനീര്‍ കുഞ്ഞുങ്ങള്‍ക്ക് നല്കാവുന്ന ഏറ്റവും പോഷക സമ്പന്നമായ ഒരു ഭക്ഷണം കൂടിയാണ്. കാല്‍സ്യം, ഫോസ്ഫറസ്, പലതരം ജീവകങ്ങള്‍, ധാതുക്കള്‍ എന്നിവയുടെ കലവറയായ പനീര്‍ കുട്ടികളുടെ എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്കും ബലത്തിനും ഏറെ ഗുണകരമാണ്.
ഒരല്പം മനസുണ്ടെങ്കില്‍ ആരോഗ്യകരമായ കൊഴുപ്പ് കുറഞ്ഞ പനീര്‍ വീട്ടില്‍ തന്നെ വളരെ എളുപ്പത്തില്‍ തയ്യാറാക്കി എടുക്കാം. ഇത് കൊണ്ട് കിടിലന്‍ വിഭവങ്ങളും തയ്യാറാക്കാം.






