
സംവിധായകന്, നിര്‍മ്മാതാവ്, തിരക്കഥാകൃത്ത്, ഗാനരചയിതാവ് എന്നീ മേഖലകളില്‍ തന്റേതായ ഇടം നേടിയ വ്യക്തിത്വമാണ് ശ്രീകുമാരന്‍ തമ്പി. തന്റെ നിലപാടുകളും അഭിപ്രായങ്ങളുമൊക്കെ തുറന്നു പറയുന്ന വ്യക്തി കൂടിയാണ് അദ്ദേഹം. മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും വഴിയില്‍ തന്നെയാണ് പുതിയ താരങ്ങളുമെന്ന് പറയുകയാണ് ശ്രീകുമാരന്‍ തമ്പി. ഇപ്പോഴത്തെ സൂപ്പര്‍ താരങ്ങളായ നിവിന്‍ പോളിയും പൃഥ്വിരാജും തനിയ്ക്കു ഡേറ്റ് തരില്ലെന്നും ശ്രീകുമാരന്‍ തമ്പി പറയുന്നു. ഗൃഹലക്ഷ്മിക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
'' പുതിയ താരങ്ങള്‍ സംവിധായകരേക്കാള്‍ മുകളില്‍ നില്ക്കാന് താല്പര്യപ്പെടുന്നവരാണ്. അപമാനം സഹിച്ച് സദ്യ ഉണ്ണുന്നതിനേക്കാല് അഭിമാനത്തോടെ കഞ്ഞി കുടിക്കുന്നതാണ് നല്ലത്. സിനിമ പിടിക്കാനായി താരങ്ങളുടെ കാലു പിടിക്കാന്‍ വയ്യ. മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും വഴിയില്‍ തന്നെയാണ് പുതിയ താരങ്ങളും. ഇവരൊക്കെ സിനിമയില്‍ സംവിധായകരേക്കാള്‍ മുകളില്‍ നില്ക്കുവാന് താത്പര്യപ്പെടുന്നവരാണ്. ക്യാമറ ആംഗിളുകള്‍ തീരുമാനിക്കുന്നത് പലപ്പോഴും താരങ്ങളാണ്. അതുകൊണ്ടു തന്നെ ഇപ്പോഴത്തെ സൂപ്പര്‍ താരങ്ങളായ നിവിന്‍ പോളിയും പൃഥ്വിരാജും തനിയ്ക്ക് ഡേറ്റ് തരില്ല.
ഞാന്‍ പുതിയ ഒരു സിനിമ എടുക്കുമ്പോള്‍ ഇപ്പോഴത്തെ താരങ്ങള്‍ ഒന്നും തീയതി തരില്ലെന്ന് ഉറപ്പാണ്. അതിനു വേണ്ടി മെനക്കെടുന്നുമില്ല. പുതിയ ഒരു ആളെ വെച്ച് സിനിമ ചെയ്യും. താരമൂല്യം തിയറ്റര്‍ സിനിമയ്ക്ക് മാത്രമല്ല ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിനും ഉണ്ട്. ഒ.ടി.ടി.യില്‍ പടം വില്ക്കണമെങ്കില് താരം വേണ്ടേ. ഫഹദ് ഉണ്ടായത് കൊണ്ടല്ലേ സിയൂ സൂണ്‍ വിറ്റുപോയത്. ഇതുവരെ ചെയ്തതില്‍ നിന്ന് വ്യത്യസ്തമായ സിനിമയായിരിക്കും ഇനി ചെയ്യുന്നത്. എപ്പോള്‍ ചെയ്യുമെന്ന് പറയാന്‍ സാധിക്കില്ല. ഞാന്‍ ഇനി എത്ര വര്‍ഷം അല്ലെങ്കില്‍ എത്ര മാസം ജീവിച്ചിരിക്കും എന്ന് പോലും പറയുവാന്‍ പറ്റില്ല. പക്ഷെ അങ്ങയൊരു സിനിമ പ്ലാന്‍ ചെയ്യുന്നുണ്ട്. അത് നടക്കും'' - ശ്രീകുമാരന്‍ തമ്പി പറയുന്നു.






