
ക്രിക്കറ്റിൽ നിന്നും വിരമിച്ചെങ്കിലും ഇന്നും ക്രിക്കറ്റ് ആരാധകരുടെ പ്രിയ താരമാണ് യുവരാജ് സിങ്. യുവരാജ് സിങ് സിംഗിന്റെ വാഹനപ്രേമവും ഏറെ പ്രസിദ്ധമാണ്. യുവരാജിന്റെ വാഹന ശേഖരത്തിൽ ധാരാളം വിലകൂടിയ കാറുകൾ ഉണ്ട്. ഇപ്പോൾ മിനി ബ്രാൻഡിന്റെ കൺട്രിമാനും അദ്ദേഹത്തിന്റെ ഗ്യാരേജിലേക്ക് എത്തിയിട്ടുണ്ട്.
ചുവപ്പ് നിറത്തിലുള്ള മിനി കൺട്രിമാൻ മിനിയുടെ ചണ്ഡീഗഡിലെ ഡീലർഷിപ്പിൽ നിന്നാണ് യുവരാജ് വാങ്ങിയത്. ഭാര്യ ഹെസൽ കീച്ചുമൊത്ത് ഡീലർഷിപ്പിൽ എത്തിയാണ് യുവരാജ് സിങ് പുതിയ കാർ ഏറ്റുവാങ്ങിയത്. മിനിയുടെ വാഹനശ്രേണിയിലെ ഏറ്റവും വലിപ്പം കൂടിയ കാറാണ് കൺട്രിമാൻ. കൺട്രിമാൻ എസ് ജെസിഡബ്ല്യു ഇൻസ്പൈർഡ് എഡിഷൻ ആണ് അദ്ദേഹം സ്വന്തമാക്കിയത്.
കൺട്രിമാൻ എസ് ജെസിഡബ്ല്യു ഇൻസ്പൈർഡ് എഡിഷന്റെ ചില്ലി റെഡ് നിറത്തിൽ കറുത്ത റേസിംഗ് സ്ട്രൈപ്സ് ഉള്ള മോഡൽ ആണ് യുവരാജ് വാങ്ങിയത്. പെട്രോൾ എഞ്ചിൻ ഓപ്ഷനിൽ മാത്രം ആണ് ഈ വാഹനം എത്തിയിട്ടുള്ളത്. പൂർണമായും വിദേശത്ത് നിർമ്മിച്ച് ഇന്ത്യയിൽ ലോഞ്ച് ചെയ്ത മോഡൽ ആയതുകൊണ്ട് തന്നെ എക്സ്-ഷോറൂം വില വില 42.4 ലക്ഷം രൂപയാണ്. 7.5 സെക്കൻഡിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗത കൺട്രിമാൻ എസ് ജെസിഡബ്ല്യു ഇൻസ്പൈർഡ് എഡിഷൻ മറികടക്കും. കൺട്രിമാൻ എസ് ജെസിഡബ്ല്യു ഇൻസ്പൈർഡ് എഡിഷന്റെ ഹൃദയം 2.0 ലിറ്റർ പെട്രോൾ എഞ്ചിനാണ്. 192 പിഎസ് പവറും 280 എൻഎം പീക്ക് ടോർക്കുമാണ് ഈ എൻജിൻ നിർമ്മിക്കുന്നത്.






