
റോം: പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ വേണ്ടി നടത്തിയ വെടിക്കെട്ടില്‍ റോമില്‍ പക്ഷികള്‍ കൂട്ടത്തോടെ ചത്തു. റോഡിലും റെയില്‍വേ സ്‌റ്റേഷനുകളിലും പക്ഷികള്‍ ചത്തു കിടക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അതേ സമയം പുതുവര്‍ഷത്തെ വരവേല്‍ക്കാനായി പക്ഷികളുടെ കൂട്ടക്കൊല നടത്തിയതെന്ന് മൃഗങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടന ആരേപിച്ചു.
പക്ഷികള്‍ കൂട്ടത്തോടെ ചാവാനുള്ള കാര്യം വ്യക്തമല്ല. എന്നാല്‍ പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഉയര്‍ന്ന ശബ്ദമുള്ള പടക്കങ്ങള്‍ പൊട്ടിച്ചിരുന്നു. ഈ മേഖലയില്‍ ധരാളം മരങ്ങള്‍ ഉള്ളതിനാല്‍ ധരാളം പക്ഷികളും ഉണ്ടായിരുന്നു. പടക്കത്തിന്റെ ശബ്ദമാവാം പക്ഷികള്‍ കൂട്ടത്തോടെ ചവാനുള്ള കാരണമായി കരുതുന്നതെന്ന് മൃഗസംരക്ഷണ സംഘടന പ്രവര്‍ത്തകര്‍ പറഞ്ഞു.
പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും പടക്കം പൊട്ടിക്കുന്നതു മൂലം അപകടമുണ്ടാകാറുണ്ടെങ്കിലും പക്ഷികള്‍ കൂട്ടത്തോടെ ചാവുന്നത് അസാധാരണമാണ്.മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ഭീഷണിയുയര്‍ത്തുന്നതിനാല്‍ പടക്കം വില്‍ക്കുന്നതും പൊട്ടിക്കുന്നതും തടയണമെന്നും സംഘടന അധികൃതരോട് ആവശ്യപ്പെട്ടു.






