
ദുബായ്: കുവൈത്തിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ ഖത്തറിലേക്ക് നേരിട്ട് പോകുന്നതിനും വരുന്നതിനും വ്യോമാതിര്‍ത്തി തുറന്ന് നല്കാന് ഈജിപ്ത് തീരുമാനിച്ചു. മൂന്നര വര്‍ഷങ്ങള്‍ക്ക് ശേഷം ഖത്തറിലേക്ക് കര, വ്യോമ, സമുദ്ര പാതകള്‍ തുറക്കാന്‍ സൗദി അറേബ്യ തിങ്കളാഴ്ച തീരുമാനിച്ചിരുന്നു.
സൗദി അറേബ്യയില്‍ ഇന്ന് തുടങ്ങാനിരിക്കുന്ന ജിസിസി ഉച്ചകോടിക്ക് മുന്‍പായി കുവൈത്താണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ഹമദ് അല്ത്താനിക്കുള് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ദോഹയിലേക്ക് പുറപ്പെട്ടു. ബഹ്റൈനില്‍ നടത്താനിരുന്ന ഉച്ചകോടി വേദി മാറ്റിയതിനെ തുടര്‍ന്നാണ് സൗദിയില്‍ നടത്തുന്നത്. മൂന്നര വര്‍ഷമായി നീണ്ടുനിന്ന ഗള്‍ഫ് പ്രതിസന്ധി അവസാനിക്കുമെന്ന് കരുതുന്ന ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ഉച്ചകോടി എല്ലാവരും ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്.






