
തൃശൂര്‍ : മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ പടക്കം പൊട്ടിച്ചത് ആൽമരത്തിൽ കെട്ടി. ആൽമരത്തിന് തീപിടിച്ചു. വി ഡി സതീശന് മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ തൃശൂർ വെള്ളറക്കാട് കോൺഗ്രസ് പ്രവർത്തകരാണ് പടക്കം പൊട്ടിച്ചത്.
പാതി മുറിച്ച് മാറ്റിയ ആൽമരത്തിൽ ആയിരുന്നു പടക്കം കെട്ടിയിരുന്നത്. വേരുകളിൽ ചുറ്റിവച്ച് പടക്കം പൊട്ടിക്കുകയായിരുന്നു. മരത്തിലും താഴെ മുറിച്ചിട്ട് തടിക്കഷണങ്ങളിലും തീ പിടിച്ചു. കുന്നംകുളത്തുനിന്ന് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. മറ്റ് അപകടങ്ങൾ സംഭവച്ചില്ല.
അതേസമയം വി.ഡി. സതീശൻ കേരളത്തിൻ്റെ മുഖ്യമന്ത്രിയായി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കും. തിങ്കളാഴ്ച രാവിലെ 10 മണിക്ക് സെൻട്രൽ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ. പൊതുഭരണ വകുപ്പ് ഒരുക്കങ്ങൾ തുടങ്ങി. ഇന്ന് ഏഴു മണിക്ക് ശേഷം വി.ഡി. സതീശൻ ഗവർണറെ കണ്ട് സർക്കാർ രൂപീകരണത്തിന് അനുമതി തേടിയേക്കും.






