
ഇന്ത്യന്‍ നിര്‍മിത ഷൂട്ടിങ് ഗെയിമായ ഫൗജി ജനുവരി 26-ന് റിപ്പബ്ലിക്ക് ദിനത്തില്‍ പുറത്തിറക്കുമെന്ന് ബോളിവുഡ് താരം അക്ഷയ് കുമാര്‍ ട്വിറ്ററിലൂടെ അറിയിച്ചു. ഗെയിന്റെ ഒരു ട്രെയ്ലര് വീഡിയോ പങ്കുവെച്ചുകൊണ്ടാണ് അക്ഷയ് കുമാര്‍ തീയ്യതി പുറത്തുവിട്ടത്. നേരത്തെ ഒക്ടോബറില്‍ ഫൗജി ഗെയിം അവതരിപ്പിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.
ഡിസംബര്‍ മുതല്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഗെയിം പ്രീ രജിസ്ട്രേഷനായി എത്തിയിരുന്നു. ബംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍ കോര്‍ ഗെയിംസ് ആണ് ഫൗജിയുടെ സ്രഷ്ടാക്കള്‍. ഇന്ത്യയിലെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ആദ്യ 24 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്ലിക്കേഷന്‍ എന്ന റെക്കോര്‍ഡ് ഫൗജി സ്വന്തമാക്കി.
ആപ്പിള്‍ ഐഓഎസ് ഉപയോക്താക്കള്‍ക്ക് ഗെയിം എപ്പോള്‍ ലഭിക്കുമെന്നോ, പ്രീ രജിസ്ട്രേഷന് ആരംഭിക്കുമെന്നോ വ്യക്തമല്ല. ഗെയിം വഴി ലഭിക്കുന്ന വരുമാനത്തിന്റെ 20 ശതമാനം ഇന്ത്യൻ സൈന്യത്തിലെ ധീരജവാന്മാർക്കായി പ്രവർത്തിക്കുന്ന 'ഭാരത് കെ വീർ ട്രസ്റ്റ്' എന്ന സംഘടനയ്ക്ക് നൽകും. പ്രധാനമന്ത്രിയുടെ ആത്മനിർഭർ സംരംഭത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഫൗജി ഗെയിം തയ്യാറാക്കുന്നത്.






