
തിരുവനന്തപുരം: വരാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ പുതിയ നീക്കങ്ങളുമായി എ.ഐ.സി.സി. നേതൃത്വം. രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ കേരളത്തിലേക്കെത്തിക്കാനാണ് ഹൈക്കമാന്റ് തീരുമാനം. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മേല്‍നോട്ടത്തിനായി ഗെലോട്ടിന്റെ നേതൃത്വത്തില്‍ നിരീക്ഷണ സംഘത്തെ നിയമിച്ചിട്ടുണ്ട്.
ഗോവ മുന്‍ മുഖ്യമന്ത്രി ലൂസിഞ്ഞോ ഫലേറോ, കര്‍ണാടക മുന്‍ പിസിസി അധ്യക്ഷന്‍ ജി. പരമേശ്വര എന്നിവരടങ്ങുന്നതാണ് നിരീക്ഷണ സംഘം. സംസ്ഥാനത്തിന്റെ ചുമതലയുള്ള താരിഖ് അന്‍വറിനോടൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാനാണ് എ.ഐ.സി.സി. നിര്‍ദ്ദേശം. തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസിനേറ്റ പരാജയമാണ് ഈ നീക്കങ്ങള്‍ക്കു പിന്നില്‍. ഇതോടെ പ്രചരണരംഗം കൂടുതല്‍ ശക്തമാക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്.






