
ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികരണവുമായി റോബര്‍ട്ട് വദ്ര. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും ആദായനികുതി വകുപ്പിന്റെയും റെയ്ഡും ചോദ്യം ചെയ്യലും നടക്കന്നതിനിടയിലാണ് റോബര്‍ട്ട് വദ്ര പ്രതികരിച്ചത്. തന്റെ ഓഫീസില്‍ നിന്ന് 23,000 രേഖകള്‍ ഉദ്യോഗസ്ഥര്‍ എടുത്തുകൊണ്ടു പോയിട്ടുണ്ടെന്നും നികുതി വെട്ടിപ്പ് നടത്തിയിട്ടില്ലെന്നും വദ്ര പറഞ്ഞു.
ആദീയനികുതി വകുപ്പിന്റെ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദേഹം. എന്റെ ഓഫീസില്‍ ഉള്ളതിനേക്കാള്‍ വിവരങ്ങള്‍ എന്നെക്കുറിച്ച് ഉദ്യോഗസ്ഥരുടെ കൈവശമുണ്ട് നികുതി തട്ടിപ്പ് നടന്നിട്ടില്ലെന്നും വദ്ര പറഞ്ഞു. അന്വേഷണം ആരംഭിച്ചതു മുതല്‍ എല്ലാ രേഖകളും നല്‍കിയിട്ടുണ്ടെന്നും സ്വത്ത് കേസുമായി ബന്ധപ്പെട്ട ആദായനികുതിയുടെ എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്കാന് തയ്യാറാണെന്നും വധ്ര കൂട്ടിച്ചേര്‍ത്തു.







Comments