തിരുവനന്തപുരം: കേരളത്തില്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച പാടില്ലെന്ന് നിര്‍ദേശം നല്കി കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്ധന്. കേരളം, മഹാരാഷ്ട്ര, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചിരുന്നു.
ഈ സംസ്ഥാനങ്ങള്‍ പോരായ്മകള്‍ ഉടന്‍ പരിഹരിക്കണമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. അതേസമയം കോവിഡ് വാക്സിന് വിതരണത്തിന് മുന്‍ഗണന പട്ടിക തയറാക്കുകയും തടസങ്ങളില്ലാതെ എല്ലാവര്ക്കും വാക്സിന് ലഭ്യമാക്കുമെന്നും ഹര്‍ഷ വര്ധന് പറഞ്ഞു. ഈ മസം 13 ന് വാക്സിന് വിതരണം നടത്താനാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നീക്കം.






