
കൊല്‍ക്കത്ത: യുഎസിലെ കാപ്പിറ്റോള്‍ മന്ദിരത്തില്‍ അക്രമം നടത്തിയവരെ പിന്തുണച്ച് സോഷ്യല്‍ മീഡിയയില്‍ ഡോണാള്‍ഡ് ട്രംപ് പോസ്റ്റുകളിട്ടതിന് ഫെയ്സ്ബുക്കും ഇന്‍സ്റ്റഗ്രാമും വിലക്കേര്‍പ്പെടുത്തിയതു പോലെ ഇന്ത്യയില്‍ എന്നിതുപോലെ സംഭവിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മെഹുവ മൊയ്ത്ര.
'ആക്രമണം പ്രോത്സാഹിപ്പിച്ചതിന് ട്രംപിനെ ഫെയ്സ്ബുക്കും ഇന്‍സ്റ്റഗ്രാമും അനിശ്ചിത കാലത്തേക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യയിലെ വിദ്വേഷ, വ്യാജവാര്‍ത്ത പ്രചാരകര്‍ക്കെതിരെ എന്ന് ഇത്തരം നടപടികള്‍ പ്രതീക്ഷിക്കാന്‍ കഴിയും സക്കര്‍ബര്‍ഗ്. അതോ നിങ്ങളുടെ ബിസിനസ് സാധ്യതകള്ക്കായിരിക്കുമോ പ്രധാനം' മെഹുവ ട്വീറ്റ് ചെയ്തു.
ട്രംപിന് നിലവില്‍ വിലക്ക് പ്രസിഡന്റ് പദവി അവസാനിക്കുന്നതുവരെയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് അനിശ്ചിതമയി തുടര്‍ന്നേക്കാമെന്ന് സക്കര്‍ബര്‍ഗ് അറിയിച്ചു. ഫെയ്സ്ബുക്കിനും ഇന്‍സ്റ്റഗ്രാമിനും പിന്നാലെ ട്വിറ്ററും ട്രംപിന് വിലക്കേര്‍പ്പെടുത്തി.
Facebook/instagram ban Trump indefinitely for using platform to incite violence
When can we expect the same standards & action against hate/fake news mongerers in India, Mr. Zuckerberg?
Or are the risks to your business too great?— Mahua Moitra (@MahuaMoitra) January 7, 2021






