
കോഴിക്കോട് : കോഴിക്കോട് യുവതിയുടെ സ്വർണ്ണമാല കവർന്ന് പതിനേഴുകാരൻ. യുവതിയുടെ അഞ്ച് പവൻ്റെ സ്വർണ്ണമാലയാണ് കവർന്നത്. ഇടവഴിയിൽ വെച്ച് മോഷ്ടാവ് മാല തട്ടിപ്പറിച്ച് ഓടുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം.
എന്നാൽ മോഷ്ടിച്ച മാല സ്വർണം അല്ലെന്ന് കരുതി പതിനേഴുകാരൻ ഉപേക്ഷിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ നിന്നാണ് മോഷ്ടാവിനെ പിടികൂടിയത്. മോഷ്ടിച്ച മാലയും പൊലീസ് കണ്ടെത്തി. 17 കാരൻ മയക്ക് മരുന്നിന് അടിമയാണെന്നാണ് പൊലീസ് പറയുന്നത്. മോഷണം മയക്ക് മരുന്ന് വാങ്ങാനായിരുന്നെന്നും എന്നും പൊലീസ് പറഞ്ഞു. കുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി.






