
കൊല്‍ക്കത്ത: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ കൊല്‍ക്കത്തയിലെ സിനിമ തീയേറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും പ്രവേശനം അനുവദിക്കുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. തമിഴ്നാട്ടില്‍ തിയേറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും പ്രവേശനം അനുവദിച്ചതില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപ്പെട്ടതോടെ തീരുമാനം പിന്‍വലിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മമതയുടെ പ്രഖ്യാപനം.
കൊല്‍ക്കത്തയില്‍ 26ാമത് രാജ്യന്തര ഫിലിം ഫെസ്റ്റിവല്‍ ഉദ്ഘാടന പ്രസംഗത്തിലാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രഖ്യാപനം നടത്തിയത്. തമിഴ്നാട്ടില്‍ കേന്ദ്ര നിര്‍ദേശത്തിന് പിന്നാലെ മദ്രാസ് ഹൈക്കോടതിയും തീയേറ്ററില്‍ മുഴുവന്‍ സീറ്റിലും പ്രവേശനം നല്കുന്ന കാര്യം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
തീയേറ്ററുകളുടെ പ്രവര്‍ത്തനം പനഃരാരംഭിക്കുമ്പോള് 50 ശതമാനം മാത്രം പ്രവേശനം അനുവദിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിരുന്നു. കേന്ദ്ര ഭരണ പ്രദേശങ്ങളും സംസ്ഥാനങ്ങളും കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റം വരുത്തരുതെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ബല്ല തമിഴ്നാട് സര്‍ക്കാരിന് അയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു.







Comments