ബെയ്ജിങ്: കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ചൈനീസ് സര്‍വകലാശാലകളില്‍ ചേര്‍ന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ചൈനയിലേക്ക് പ്രവേശനാനുമതി നിഷേധിച്ച് ചൈനീസ് ഭരണകൂടം. ഇന്ത്യന്‍ എംബസി ഇക്കാര്യം വിദ്യാര്‍ഥികളെ അറിയിച്ചു. ചൈന അധികൃതര്‍ ഇന്ത്യയില്‍ നിന്ന് ചൈനയിലേക്കും ചൈനയില്‍ നിന്ന് ഇന്ത്യയിലേക്കും ഉള്ള ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് അനുമതി നല്കാതെയുള്ള കര്‍ശന നിയന്ത്രണം ആണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
എന്നാല്‍ വിദ്യാര്‍ഥികളുടെ പ്രശ്നം എംബസി ഏറ്റെടുത്ത് അധികൃതരെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ക്ക് മാറ്റങ്ങള്‍ ഉണ്ടാകില്ലെന്നാണ് അവര്‍ അറിയിച്ചത്. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ യാത്രകള്‍ക്കും ചൈനയിലേക്കുള്ള പ്രേശനത്തിനും കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ഇന്ത്യന്‍ എംബസിയെ ചൈനീസ് അധികൃതര്‍ അറിയിച്ചു. ഈ നിയന്ത്രണങ്ങളുടെ ഭാഗമായി കഴിഞ്ഞവര്‍ഷം നവംബര്‍ രണ്ടു മുതല്‍ ഇന്ത്യന്‍ പൗരന്മാരുടെ വിസ താല്‍ക്കാലികമായി നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുന്നതിനായി വെബ്സൈറ്റിലും സമൂഹമാധ്യമങ്ങളിലും ചൈനയിലേക്കു മടങ്ങി വരുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കണം. കൂടാതെ സര്‍വകലാശാലകളുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കണമെന്നും ഇന്ത്യന്‍ എംബസി നിര്‍ദേശം നല്കി.
എന്നാല്‍ ചൈനയില്‍ തുടരുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് അടുത്ത സെമസ്റ്ററുമായി ബന്ധപ്പെട്ട് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും വിദ്യാര്‍ഥികളുടെ പഠനം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെ തുടരുമെന്നും ചൈനീസ് അധികൃതര്‍ വ്യക്തമാക്കി. ഉടനെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ സാധ്യതയില്ലെന്നും അവര്‍ അറിയിച്ചു.

Comments