ഫെയ്സ്ബുക്കിന് ഉപദേശവുമായി ടെലിഗ്രം സ്ഥാപകന്‍. ഉപഭോക്താക്കളെ ബഹുമാനിക്കണമെന്ന് ടെലിഗ്രം സ്ഥാപകന്‍ പവേല്‍ ദുരോവ ഫെയ്സ്ബുക്കിന് ഉപദേശവുമായി രംഗത്തെത്തിയിരിക്കുന്നത്. ഗുണനിലവാരത്തിലും സ്വകാര്യതയിലും ടെലിഗ്രാമുമായി മത്സരിക്കാന്‍ വാട്സ് ആപ്പിന് കഴിയില്ലെന്നും അദേഹം കുറ്റപ്പെടുത്തി.
ഫെയ്സ്ബുക്കിന്റെ പ്രധാന പ്രശ്നമായി ടെലിഗ്രാം മാറിയെന്നും അദേഹം പറഞ്ഞു. വാട്സ് ആപ്പ് പുതിയ നയങ്ങള്‍ വഴി ഉപഭോക്താക്കളോട് അവരുടെ സ്വകാര്യ ഡേറ്റയെല്ലാം ഫെയ്സ്ബുക്കിന്റെ പരസ്യ എഞ്ചിനിലേക്ക് മാറ്റാന്‍ ആവശ്യപ്പെടുന്നു. ടെലിഗ്രം ജനപ്രിയമായതെങ്ങനെയെന്ന്അറിയാന് ഫെയ്സ്ബുക്ക് ഒരു ഡിപ്പാര്‍ട്ട്മെന്റിനെ തന്നെ ഏല്‍പ്പിച്ചിരിക്കുകയാണെന്നും അദേഹം പറഞ്ഞു.






