
തിരുവനന്തപുരം: മൂന്ന് തവണ മത്സരിച്ചവർ മാറണമെന്നാണ് നിലവിൽ തീരുമാനമെങ്കിലും സിപിഐ നേതൃത്വം ആവശ്യപ്പെട്ടാൽ വീണ്ടും മത്സരിക്കുമെന്ന് സി ദിവാകരൻ. രാഷ്ട്രീയത്തിൽ യുവത്വം മാത്രമല്ല പരിചയസമ്പത്ത് കൂടി ആവശ്യമാണെന്നും സി ദിവാകരൻ പറഞ്ഞു.
നെടുമങ്ങാട് മണ്ഡലത്തിൽ നടത്തിയ വികസനപ്രവർത്തനങ്ങൾ എണ്ണിപറഞ്ഞാണ് രാഷ്ട്രീയത്തിൽ പരിചയസമ്പത്തിന്റെ പ്രാധാന്യം സി ദിവാകരൻ ഓർമ്മിപ്പിക്കുന്നത്.
സി ദിവാകരനെ കൂടാതെ മുല്ലക്കര രത്നാകരൻ, വിഎസ് സുനിൽകുമാർ, ബിജിമോൾ ,തിലോത്തമൻ, കെ രാജു എന്നിവരും ഇത്തവണ മൂന്ന് ടേം പൂർത്തിയാക്കുകയാണ്. അടുത്ത തെരഞ്ഞെടുപ്പിൽ മത്സരരംഗത്ത് ഇല്ലെന്ന് കെ രാജു പ്രഖ്യാപിച്ചെങ്കിൽ അത്തരം ഒരു പരസ്യനിലപാട് സി ദിവാകരനില്ല.






