
വാട്സാപ്പിൽ നിന്നും നിരവധി പേരാണ് സിഗ്നലിലേക്ക് എത്തുന്നത്. ഉപയോക്താക്കളെ സ്വീകരിക്കാന്‍ പുതിയ ഫീച്ചറുകളുമായി വന്നിരിക്കുകയാണ് സിഗ്നല്‍. പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്ന കാര്യം ട്വിറ്ററിലൂടെയാണ് സിഗ്നല്‍ പ്രഖ്യാപിച്ചത്.
സിഗ്നല്‍ പ്രൊഫൈലിലെ എബൗട്ട് ഫീല്‍ഡ്, ചാറ്റ് വാള്‍പേപ്പറുകള്‍, ആനിമേറ്റഡ് സ്റ്റിക്കറുകള്‍ എന്നിവയാണ് ചില പുതിയ ഫീച്ചറുകൾ. സിഗ്നല്‍ വഴിയുള്ള വീഡിയോ കോളുകളില്‍ പങ്കെടുക്കാവുന്ന അംഗങ്ങളുടെ എണ്ണം അഞ്ചില്‍നിന്നും എട്ട് ആക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. റിപ്പോർട്ട് പ്രകാരം മീഡിയ ഓട്ടോ ഡൗണ്‍ലോഡ് ഫീച്ചറും ഫുള്‍ സ്ക്രീന്‍ പ്രൊഫൈല്‍ ഫോട്ടോയും ഐ.ഓ.എസ്. ഉപയോക്താക്കള്‍ക്കായി നല്‍കും. നേരത്തെ തന്നെ ഈ ഫീച്ചറുകളിൽ പലതും വാട്സാപ്പിൽ ലഭ്യമായതും വാട്സാപ്പ് അവതരപ്പിക്കാനിരിക്കുന്നതുമാണ്.
കഴിഞ്ഞ ദിവസം വാട്സാപ്പിന്റെ പുതിയ നയത്തിന് ഇരയാകരുതെന്നും സിഗ്നലിലേക്ക് മാറണമെന്നും പേടിഎം സ്ഥാപകൻ വിജയ് ശേഖർ ശർമ ഉപയോക്താക്കളോട് അഭ്യർഥിച്ചിരുന്നു. വാട്സാപ്പിന്റെ പുതിയ സേവന നിബന്ധനകൾ ഫെബ്രുവരി 8 ന് നടപ്പിൽ വരും. നിരവധി ഉപയോക്താക്കൾ ടെലിഗ്രാം, സിഗ്നൽ എന്നിവ പോലുള്ള ഇതര മെസഞ്ചർ അപ്ലിക്കേഷനുകളിലേക്ക് മാറാൻ തുടങ്ങിയിട്ടുണ്ട്. ടെസ്ല സിഇഒ എലോൺ മസ്ക് സിഗ്നൽ ഉപയോഗിക്കാൻ ഉപയോക്താക്കളോട് നിർദ്ദേശിച്ചു






