
കൊച്ചി: രണ്ട് വര്‍ഷം മുമ്പ് കാണാതായ ജെസ്ന മരിയ ജയിംസ് എന്ന ഡിഗ്രി വിദ്യാര്‍ത്ഥിനിയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹേബിയസ് കോര്‍പസ് ഹര്‍ജി ഹൈക്കോടതിയില്‍ നിന്ന് പിന്‍വലിച്ചു. കൊച്ചിയിലെ ക്രിസ്ത്യന്‍ അലയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടന നല്കിയ ഹര്‍ജിയാണ് പിന്‍വലിച്ചത്.
സാങ്കേതിക പിഴവുകളെ തുടര്‍ന്ന് ഹര്‍ജി തള്ളേണ്ടി വരുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് ഹര്‍ജി സംഘടന പിന്‍വലിച്ചിരിക്കുന്നത്.
2018 മാര്‍ച്ച് 22 നാണ് കാഞ്ഞിരപ്പള്ളി എസ്ഡി കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ ജെസ്നയെ മൂക്കൂട്ടുതറയില്‍ നിന്ന് കാണാതായത്. പോലീസ് മേധാവി, മുന്‍ ക്രൈം ബ്രാഞ്ച് മേധാവി ടോമിന് ജെ. തച്ചങ്കരി, ജെസ്നയുടെ തിരോധാനം അന്വേഷിച്ച പത്തനംതിട്ട മുന്‍ എസ്പി കെ.ജി സൈമണ്‍ തുടങ്ങിയവരെ എതിര് കക്ഷികളാക്കിയാണ് കഴിഞ്ഞ ദിവസം ഹര്‍ജി സമര്‍പ്പിച്ചത്.






