ഏഷ്യാനെറ്റിലെ ഹിറ്റ് പരമ്പരയായ ചന്ദനമഴയിലെ അമൃത എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയയായ താരമാണ് മേഘ്ന വിന്‍സെന്റ്. വിവാഹത്തോടെ മേഘ്ന അഭിനയ ജീവിതത്തില്‍ നിന്നും ഇടവേളയെടുത്തിരുന്നു. എന്നാല്‍ മേഘ്നയും ബിനിനസുകാരനായ ഡോണും വിവാഹ മോചിതരാകുന്നു എന്ന വാര്‍ത്ത ആരാധകര്‍ ഞെട്ടലോടെയാണ് കേട്ടത്. വിവാഹമോചനത്തിന് ശേഷം മേഘ്ന തന്റെ യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോള്‍ താന്‍ ഡിപ്രഷനിലൂടെ കടന്നുപോയിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് മേഘ്ന വിന്‍സെന്റ്. തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകരുടെ ചോദ്യത്തിന് മറുപടി പറയുന്നതിനിടെയാണ് ഡിപ്രഷന് കാലത്തെക്കുറിച്ച് താരം വെളിപ്പെടുത്തുന്നത്. രണ്ടര വര്‍ഷം മുന്‍പാണ് താന്‍ വിഷാദത്തില്‍ അകപ്പെട്ടത്. ആ അവസ്ഥ വാക്കുകള്‍ കൊണ്ട് വിവരിക്കാനാവില്ലെന്നും താരം വ്യക്തമാക്കുന്നു. ജീവിതത്തില്‍ ഇത്രയേറെ പ്രശ്നങ്ങള്‍ നേരിട്ടിട്ടും എങ്ങനെയാണ് സന്തോഷത്തോടെ ഇരിക്കാന്‍ സാധിക്കുന്നതെന്നും ഡിപ്രഷനെ എങ്ങനെയാണ് മറികടന്നത് എന്നുമായിരുന്നു ആരാധകന്റെ ചോദ്യം.
''ആ അവസ്ഥ എന്താണെന്ന് വാക്കുകള്‍ കൊണ്ട് വിവരിക്കാനാകില്ല. മുഴുവന്‍ സമയവും ഒരു ബെഡ്ഷീറ്റിനുള്ളില്‍ ഇരിക്കുകയായിരുന്നു. എനിക്ക് ആരെയും ഫെയ്സ് ചെയ്യേണ്ടായിരുന്നു. അങ്ങനെയൊരു അവസ്ഥയായിരുന്നു എന്റേത്. ഈയൊരു അവസ്ഥയിലൂടെ കടന്നു പോകുന്നവര്‍ അതില്‍ നിന്നു പുറത്തു വരാന്‍ ആഗ്രഹിക്കുന്നുണ്ടാകും. പക്ഷേ അതത്ര എളുപ്പമല്ല. എന്താണ് അനുഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് അവര്‍ക്കു തന്നെ മനസ്സിലാകാത്ത അവസ്ഥയാണത്.''-മേഘ്ന പറഞ്ഞു.

Comments