സെന്തില്‍ കൃഷ്ണ പ്രധാന വേഷത്തിലെത്തുന്ന കണ്ണന് താമരക്കുളം സംവിധാനം ചെയ്യുന്ന ഉടുമ്പിന്റെ ടീസര്‍ പുറത്തിറങ്ങി. പൃഥ്വിരാജും ഉണ്ണി മുകുന്ദനും തങ്ങളുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്തിറക്കിയത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ആക്ഷന്‍ രംഗങ്ങള്‍ അടങ്ങിയ ചിത്രം ഒരു ഡാര്‍ക്ക് ത്രില്ലാറാമെന്നാണ് സൂചന.
ഹരീഷ് പേരടി, അലന്‍സിയര്‍, സാജല്‍ സുദര്ശന്, എയ്ഞ്ചലീന ലെയ്സന്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങള്‍. രവിചന്ദ്രനാണ് ചിത്രത്തിന്റെ ഛായഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. സാനന്ദ് ജോര്‍ജ് ഗ്രേസ് ആണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. നവാഗതരായ അനീഷ് സഹദേവന്, ശ്രീജിത്ത് ശശിധരന് എന്നിവരാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 24 മോഷന്‍ ഫിലിംസും കെ ടി മൂവി ഹൗസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.






