
നന്ദിഗ്രാം: ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ മത്സരിക്കുമെന്ന് മമത ബാനര്‍ജി. കഴിഞ്ഞയിടക്ക് ബി.ജെ.പി.യിലേക്കു പോയ വിമതനേതാവ് സുവേന്ദു അധികാരിയുടെ മണ്ഡലമാണ് നന്ദിഗ്രാം. അതുകൊണ്ടുതന്നെ ഈ തിരഞ്ഞെടുപ്പില്‍ മമത നന്ദിഗ്രാമില്‍ മത്സരിക്കുകയാണെങ്കില്‍ സുവേന്ദജു മമത തുറന്ന പോരിലേക്കാണ് ബംഗാള്‍ തിരഞ്ഞെടുപ്പ് കടക്കുക.
'നന്ദിഗ്രാം എന്റെ ഭാഗ്യ സ്ഥലമാണ്, ഞാന്‍ ഇവിടെനിന്നും മത്സരിക്കും' പൊതുയോഗത്തില്‍ മമത പറഞ്ഞതിങ്ങനെയാണ്. മാത്രവുമല്ല, കൊല്‍ക്കത്തയിലെ ഭവാനിപുര്‍ ഉള്‍പ്പെടെ രണ്ട് നിയോജക മണ്ഡലങ്ങളിലും മത്സരിക്കും. 2011-ലാണ് മമത സര്‍ക്കാര്‍ ബംഗാളില്‍ അധികാരത്തിലേറുന്നത്.
പാര്‍ട്ടിയിലെ ജനകീയ നേതാവുകൂടിയായിരുന്ന സുവേന്ദുവിനെ മുന്‍നിര്‍ത്തി ബംഗാളില്‍ മമത നേടിയിട്ടുള്ള രാഷ്ട്രീയ അടിത്തറയെ അട്ടിമറിക്കാനാണ് ബി.ജെ.പി. ശ്രമം. പാര്‍ട്ടിവിട്ട് ബി.ജെ.പി.യില്‍ ചേര്‍ന്ന സുവേന്ദുവിനുള്ള മറുപടിയായണ് മമത നന്ദിഗ്രാമില്‍ മത്സരിക്കുന്നക്കുന്നത്.






