
ജിബ് ട്രൂ റിയൽ വയർലെസ് (ടിഡബ്ല്യുഎസ്) ഇയർബഡുകൾ (Skullcandy Jib True TWS Earbuds) സ്കൾകാൻഡി ഇന്ത്യയിൽ അവതരിപ്പിച്ചു. 22 മണിക്കൂർ വരെ ബാറ്ററി ലൈഫ് ഇതിന് ലഭിക്കുന്നു. ഇന്ത്യയിൽ 2,999 രൂപയാണ് സ്കൾകാൻഡി ജിബ് ട്രൂ വയർലെസ് ഇയർബഡുകൾക്ക് വില. ട്രൂ ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ഇത് സ്വന്തമാക്കാം.
സ്കൾകാൻഡി ജിബ് ട്രൂ ഇയർബഡുകളിൽ 32 ഓംസ് ഇംപെഡൻസും 20 ഹെർട്സ് -20 കിലോ ഹെർട്സ് ഫ്രിക്യുൻസി റെസ്പോൺസുമുള്ള 40 എംഎം ഡ്രൈവറുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇയർബഡുകൾ ബ്ലൂടൂത്ത് വി 5.0 കണക്റ്റിവിറ്റിയോടെയാണ് എത്തുന്നത്. ഇത് ആൻഡ്രോയിഡ് ഡിവൈസുകൾക്കും ഐഫോണിനും അനുയോജ്യമാണെന്നാണ് റിപ്പോർട്ട്.
ജിബ് ട്രൂ ഇയർബഡുകൾക്ക് 228 ഗ്രാം ആണ് ഭാരം. ഒരൊറ്റ ചാർജിൽ ആറ് മണിക്കൂർ നീണ്ടുനിൽക്കും സ്കൽകാൻഡി ജിബ് ട്രൂ ഇയർബഡുകൾ. ഇതിനോടൊപ്പം ലഭിക്കുന്ന കേസ് 16 മണിക്കൂർ അധിക സമയം നൽകുന്നു. ഇത് മൊത്തം 22 മണിക്കൂർ ബാറ്ററി ലൈഫ് നൽകുന്നു.വൺപ്ലസ് ബഡ്സ് ഇസെഡ് വാഗ്ദാനം ചെയ്ത 20 മണിക്കൂർ ഉപയോഗത്തേക്കാൾ രണ്ട് മണിക്കൂർ കൂടുതൽ സമയമാണ് ഈ ഇയർബഡുകൾ നൽകുന്നത്.






