ആഡംബര വാഹന നിര്‍മാതാക്കളായ ബി.എം.ഡബ്ല്യു പുതിയ പ്രീമിയം സെഡാന് മോഡലായ ത്രീ സീരീസിന്റെ ഗ്രാന്‍ ലിമോസിന് പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. ലക്ഷ്വറി ലൈൻ പതിപ്പിലും ലിമിറ്റഡ് എഡിഷൻ എം സ്പോർട്ട് ഫസ്റ്റ് എഡിഷൻ പതിപ്പിലും ബിഎംഡബ്ള്യു 3 സീരീസ് ഗ്രാൻ ലിമോസിൻ സ്വന്തമാക്കാം. 330 Li ലക്ഷ്വറി ലൈന്‍, 330Li എംസ്പോര്‍ട്ട് എന്നീ രണ്ട് വേരിയന്റുകളില്‍ ഇത് എത്തുന്നു. റിപ്പോർട്ട് പ്രകാരം ഗ്രാന്‍ ലിമോസിന് പെട്രോളിന് 51.50 ലക്ഷം രൂപ മുതല്‍ 53.90 ലക്ഷം രൂപ വരെയും ഡീസലിന് 52.50 ലക്ഷം രൂപയുമാണ് എക്സ്ഷോറും വില.
കാർബൺ ബ്ലാക്ക് മെറ്റാലിക്, കാഷ്മേർ സിൽവർ മെറ്റാലിക്, മെൽബൺ റെഡ് മെറ്റാലിക്, മിനറൽ വൈറ്റ് മെറ്റാലിക് എന്നിങ്ങനെ 4 നിറങ്ങളിലാണ് ഇരു മോഡലുകളും വിപണിയിലെത്തിയിരിക്കുന്നത്. ബി.എം.ഡബ്ല്യുവിന്റെ ത്രീ സീരീസ് ജി.ടി. പതിപ്പിന് പകരക്കാരനായാണ് ഈ ഗ്രാന്‍ ലിമോസിന് എത്തിയിട്ടുള്ളതുമെന്നാണ് റിപ്പോര്‍ട്ട്. 17-ഇഞ്ച് V-സ്പോക്ക് അലോയ് വീലുകൾ ലക്ഷ്വറി ലൈൻ മോഡലിൽ ഇടം പിടിക്കുമ്പോൾ 18-ഇഞ്ച് ഡ്യുവൽ-സ്പോക്ക് അലോയ് വീലുകളാണ് എം സ്പോർട്ട് പതിപ്പിൽ.
മള്‍ട്ടി സോണ്‍ ക്ലൈമറ്റ് കണ്ട്രോള് യൂണിറ്റ്, എല്‍.ഇ.ഡി. ഹെഡ്ലാമ്പ്, ടെയ്ല്‍ലാമ്പ്, ആംബിയന്റ് ലൈറ്റിങ്ങ്, പുതിയ ഹെഡ്റെസ്റ്റ്, വീതിയുള്ള ആംറെസ്റ്റ് എന്നിവ നൽകിയിട്ടുണ്ട്. ബി.എം.ഡബ്ല്യു ഐഡ്രൈവ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, കണക്ടഡ് കാര്‍ സംവിധാനം, വയര്‍ലെസ് ചാര്‍ജിങ്ങ്, ത്രീഡി നാവിഗേഷന്‍ എന്നിവ സാങ്കേതിക സംവിധാനങ്ങൾ. 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളില്‍ ഈ വാഹനമെത്തിയേക്കും. 3 സീരിസിനെക്കാൾ 110 എംഎം വീൽബേസ് വർദ്ധിച്ച് 2,851 എംഎം ആണ് ഗ്രാൻ ലിമോസിൻ പതിപ്പിന്റെ വീൽബേസ്. ഗ്രാൻ ലിമോസിന് സ്റ്റാൻഡേർഡ് മോഡലിനേക്കാൾ 120 എംഎം നീളവും കൂടുതലാണ് .






