
മനാമ: ബഹ്റൈനില്‍ ഒരു കമ്പനിയിലെ 51 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതാണ് ഇത്രയും ജീവനക്കാര്‍ക്ക് രോഗം പകരാന്‍ കാമണമായതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
കോവിഡ് പടരുന്ന സാഹചര്യത്തില്‍ കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ധേശങ്ങള്‍ ജനങ്ങള്‍ക്കു നല്‍കിയിരുന്നു. എന്നാല്‍ വന്‍കിട കമ്പനികള്‍ മാര്‍ഗ്ഗ നിര്‍ദ്ധേശങ്ങള്‍ പാലിക്കുകവഴി തങ്ങള്ക്കുണ്ടാകാനിടയുള്ള നഷ്ടം കണക്കിലെടുത്ത് ഇവ പാലിക്കാതെവരുന്നതാണ് കോവിഡ്പ്രതിരോധത്തിലെ പ്രധാന വെല്ലുവിളി. കമ്പനിയില്‍ കോവിഡ് പ്രതിരോധ മാര്ഗനിര്ദ്ധേശങ്ങള് ലംഘിക്കപ്പെടുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് പരശോധന നടത്തുന്നത്.
പൊതുജനാരോഗ്യ വിഭാഗത്തിനു ലഭിച്ച വിവരത്തെത്തുടര്‍ന്ന് അധികൃതര്‍ കമ്പനിയില്‍ നടത്തിയ ഫീല്‍ഡ് വിസിറ്റിലാണ് ജീവനക്കാരെ കോവിഡ് പരിശേധനക്ക്് വിധയമാക്കുന്നത്. പരിശോധയില്നിരവധി നിയമ ലംഘേനങ്ങള്കണ്ടെത്തിയതായും ഇതിനെതിരെ നിയമ നടപടികള്‍ സ്വീകരിച്ചെന്നും അധികൃതര്‍ വ്യക്തമാക്കി.






