
കുവൈത്ത്സിറ്റി: SSLC, പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം നേടി തുടര്‍പഠനത്തിനായി നാട്ടിലേക്ക് പോകുന്ന ഒഐസിസി കുവൈത്ത് കണ്ണൂര്‍ ജില്ലാ കമ്മിറ്റി മെമ്പര്‍മാരുടെ മക്കളായ ബെനല്ഡ് വിനോയ്, ആര്യ ദയാനന്ദന് എന്നിവരെ ഒഐസിസി കുവൈത്ത് കണ്ണൂര്‍ ജില്ലാ കമ്മിറ്റി അനുമോദിച്ചു.
ഒഐസിസി കുവൈത്ത് നാഷണല്‍ സെക്രട്ടറി രവിചന്ദ്രന്‍ ചുഴലി,ഒഐസിസി കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് ലിപിന്‍ മുഴക്കുന്ന്, വൈസ് പ്രസിഡണ്ട് സനില്‍ തയ്യില്‍, വെല്‍ഫെയര്‍ സെക്രട്ടറി സുജിത് കായലോട്,ജോയിന്‍ ട്രഷറര്‍ ബിനോയ് കരിമ്പില്‍,സജീര്‍ മുണ്ടേരി എന്നിവരുടെ നേതൃത്വത്തില്‍ അനുമോദനങ്ങള്‍ കൈമാറി






