കല്പറ്റ: വണ്ടൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പരിപാടിയില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം തര്‍ജമ ചെയ്ത വിദ്യാര്‍ഥിനി ഫാത്തിമ സമൂഹമാധ്യമങ്ങളില്‍ താരമായിരിക്കുകയാണ്. ' എനിക്ക് നിങ്ങളോട് സംസാരിക്കാന്‍ വലിയ സന്തോഷമാണ്. കാരണം നാളത്തെ ഇന്ത്യയുടെ ഭാവി നിങ്ങളാണ്. വിപ്ലവം സൃഷ്ടിക്കുന്ന ഈ പെണ്‍കരുത്തിന് മുന്നില്‍ സംസാരിക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു' രാഹുലിന്റെ വാക്കുകള്‍ പരിഭാഷപ്പെടുത്തിയ ആവേശം നിറച്ചു കൊണ്ട് ആ പെണ്‍കുട്ടി പറഞ്ഞപ്പോള്‍ വിദ്യാര്‍ഥിനികള്‍ ഉറക്കെ കയ്യടിച്ചു. രാഹുല്‍ ഗാന്ധി പോലും ഞെട്ടിപ്പോയി പരിഭാഷപ്പെടുത്തിയ പെണ്‍കുട്ടിക്ക് മുന്നില്‍.
രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ പരിഭാഷപ്പെടുത്തുന്ന പെണ്‍കുട്ടിയുടെ വിഡിയോ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തത് കോണ്‍ഗ്രസ് നേതാവ് പി സി വിഷ്മുനാഥാണ്. തന്റെ വാക്കുകള്‍ മികച്ച രീതിയില്‍ പരിഭാഷപ്പെടുത്തിയതിന് വിദ്യാരഥിനിയെ വേദിയില്‍ വച്ചുതന്നെ രാഹുല്‍ അഭിനന്ദിച്ചു.
പിസി വിഷ്ണുനാഥിന്റെപോസ്റ്റ്
'പൊതുപ്രവര്‍ത്തകര്‍ക്ക് മാസ്ക് ധരിക്കുന്നത് ഒരു ബുദ്ധിമുട്ടാണ്. ആശയ വിനിമയം പലപ്പോഴും പുഞ്ചിരിയില്‍ കൂടിയാണ്. ഞാന്‍ പുഞ്ചിരിക്കുന്നത് പലപ്പോഴും മറ്റുള്ളവര്‍ കാണില്ല. അവര്‍ പുഞ്ചിരിക്കുന്നത് എനിക്കും. അദേഹത്തിന് തിരിച്ചൊരു പുഞ്ചിരി നല്കാന് എനിക്ക് സാധിക്കില്ല. ഞാന്‍ പുറത്തേക്കിറങ്ങുമ്പോള്‍ എന്റെ അമ്മയെ ഓര്‍ക്കും. നമുക്ക് ഒരു സാമൂഹ്യ ഉത്തരവാദിത്തം ഉള്ളതിനാല്‍ മാസ്ക് ധരിക്കണം.'
വണ്ടൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി ഗേള്‍സ് സ്കൂളിലെ വിദ്യാര്‍ഥിനി ഫാത്തിമയുടെ മികവാര്‍ന്ന തര്‍ജ്ജമ കൂടിയായപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ ഹൃദയ ഭാഷയ്ക്ക് എന്തൊരു ചാരുത. #വയനാടിന്റെ രാഹുല്‍






