
ചൂതാട്ട, വാതുവെപ്പ് ആപ്ലിക്കേഷനുകള്‍ക്ക് പ്ലേസ്റ്റോറില്‍ അനുമതി നൽകാനൊരുങ്ങി ഗൂഗിള്‍. റിപ്പോർട്ട് പ്രകാരം അമേരിക്ക ഉള്‍പ്പടെ 15 രാജ്യങ്ങൾക്കാണ് അനുമതി ഇപ്പോൾ നൽകുക. നിലവില്‍ ചൂതാട്ട് ആപ്ലിക്കേഷന്‍ അനുമതിയുള്ളത് ബ്രസീല്‍, ഫ്രാന്‍സ്, അയര്‍ലണ്ട്, യു.കെ. എന്നീ നാല് രാജ്യങ്ങളില്‍ മാത്രമാണ്.
ഗൂഗിള്‍ പ്ലേ സ്റ്റോറിലെ പോളിസി മാറ്റം നിലവില്‍ വരുന്നതോടെ അംഗീകൃതവും നിയമവിധേയവുമായ ചൂതാട്ട ആപ്ലിക്കേഷനുകള്‍ക്ക് ഗൂഗിള്‍ അനുമതി നൽകുമെന്നാണ് സൂചന. കാനഡ, കൊളംബിയ, ഓസ്ട്രേലിയ, ബെല്‍ജിയം, ഡെന്മാര്ക്ക്, ഫിന്‍ലന്‍ഡ്, ജര്‍മനി, ജപ്പാന്, മെക്സികോ, ന്യൂ സീലാന്‍ഡ്, നോര്‍വേ, റൊമാനിയ, സ്പെയ്ന്‍, സ്വീഡന്, യു.എസ്. എന്നിവിടങ്ങളില്‍ പുതിയ പോളിസി വരുന്നതോടെ ചൂതാട്ട ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ ലഭിക്കും. ഈ രാജ്യങ്ങളിൽ സര്‍ക്കാര്‍ അനുമതികളോടും രജിസ്ട്രേഷനോടും കൂടിയുള്ള ആപ്പുകള്‍ക്ക് മാത്രമേ പ്ലേ സ്റ്റോറില്‍ അനുമതി നൽകു.






